Current Date

Search
Close this search box.
Search
Close this search box.

അധിനിവേശത്തിനെതിരെ ‘ഒഴിഞ്ഞ വയര്‍’ ആയുധമാക്കി ശൈഖ് സലാഹ്

വെസ്റ്റ്ബാങ്ക്: ഗ്രീന്‍ ലൈനിനകത്തുള്ള ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹ് നിരാഹാര സമരം ആരംഭിക്കുകയാണെന്ന പരസ്യ പ്രഖ്യാപനം നടത്തി. നഫ്ഹത്തു സഹ്‌റാവി ജയിലിലെ ഏകാന്തതടവില്‍ പ്രതിഷേധിച്ചാണ് നിരാഹാര പ്രഖ്യാപനം. അക്രമത്തിനും വംശീയതക്കും പ്രേരിപ്പിച്ചു എന്നാരോപിച്ച് കഴിഞ്ഞ മേയ് മുതല്‍ ഒമ്പത് മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ശൈഖ് സലാഹ്. കഴിഞ്ഞ ദിവസം ശൈഖ് സലാഹിനെ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ അഭിഭാഷഖന്‍ മുഹമ്മദ് ഇഖ്ബാരിയെയാണ് അധിനിവേശകര്‍ക്കെതിരെ ഒഴിഞ് വയര്‍ ആയുധമാക്കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം തടവുകാര്‍ക്കുള്ള പുസ്തകങ്ങള്‍, സന്ദര്‍ശനം പോലുള്ള അവകാശങ്ങള്‍ പോലും അറസ്റ്റിന് ശേഷം അദ്ദേഹത്തിന് പലപ്പോഴും ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്.
റാഇദ് സലാഹിന്റെ ഏകാന്ത തടവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യവാകാശ വേദി ബീര്‍ശേബയിലെ ഫെഡറല്‍ കോടതിയില്‍ നല്‍കിയ ഹരജി തള്ളിയ പശ്ചാത്തലത്തിലാണ് ശൈഖിന്റെ ഈ പ്രഖ്യാപനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞാണ് ഓരോ മാസവും അദ്ദേഹത്തിന്റെ ഏകാന്ത തടവ് നീട്ടിക്കൊണ്ടിരിക്കുന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായതിനാല്‍ അദ്ദേഹത്തെ ഏകാന്തതടവില്‍ തന്നെ നിലനിര്‍ത്തണം എന്നാണ് ഹരജി പരിഗണിച്ച ഇസ്രയേല്‍ കോടതി വിധിച്ചത്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ ഇസ്രയേല്‍ നെസറ്റിലെ അറബ് എംപിമാര്‍ക്ക് ഇസ്രയേല്‍ ജയില്‍ വകുപ്പ് അനുമതി നല്‍കിയിട്ടില്ല. അതോടൊപ്പം ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നും ശൈഖ് സലാഹിന് കടുത്ത പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles