Current Date

Search
Close this search box.
Search
Close this search box.

News & Views, Palestine

വെസ്റ്റ്ബാങ്കിൽ കൊന്നു തള്ളിയത് അഞ്ചു പേരെ

അധിനിവേശ ഫലസ്ത്വീനിൽ സയണിസ്റ്റുകളുടെ നരവേട്ട തുടരുന്നു. ഇന്ന് പുലർച്ചെ വെസ്റ്റ്ബാങ്കിൽ കൊന്നു തള്ളിയത് പതിനാറു വയസ്സുള്ള ബാലനെയും നാലു ഹമാസ് പോരാളികളെയും. ഹമാസിന്റെ തിരിച്ചടിയിൽ രണ്ട് ഇസ്രായിലി ഭടന്മാർക്ക് പരിക്കേറ്റു. പുലർച്ചെ വെസ്റ്റ്ബാങ്കിലെ ജെനിൻ, ജറുസലമിനു വടക്ക് ബിദ്ദു എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഒരു കാരണവുമില്ലാതെ ഇസ്രായിൽ സൈന്യം നടത്തിയ റെയ്ഡും അറസ്റ്റും ചെറുത്തപ്പോഴാണ് രൂക്ഷമായ വെടിവെപ്പുണ്ടായത്. തങ്ങളുടെ നാലു പ്രവർത്തകർ രക്തസാക്ഷികളായെന്ന് ഹമാസ് അറിയിച്ചു. കൊല്ലപ്പെട്ട പതിനാറുകാരൻ എതു ‘തീവ്രവാദി’യാണെന്ന് പറയേണ്ടത് സയണിസ്റ്റ് പട്ടാളമാണ്.

മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫലസ്ത്വീൻ അതോറിറ്റി (പി.എ) സംഭവത്തെ അപലപിക്കുകയും അധിനിവേശ സേന പുലർച്ചെ നടത്തിയ ഈ നിഷ്ഠൂര താണ്ഡവത്തിന്റെ ഉ്ത്തരവാദിത്തം ഇസ്രായിലിനാണെന്നും പതിവുപോലെ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, ഉത്തരവാദിത്തത്തിൽനിന്ന് പി.എക്ക് കൈകഴുകാനാവില്ലെന്നാണ് ഹമാസ് വക്താവ് അബ്ദുല്ലത്വീഫ് അൽ ഖോനോ പ്രതികരിച്ചത്. അബ്ബാസും ഇസ്രായിലി നേതൃത്വവും ഈയ്യിടെ നടത്തിയ ചർച്ചകളാണ് സയണിസ്റ്റുകളുടെ തേർവാഴ്ചക്ക് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ മേയിൽ ഗസ്സയിൽ സയണിസ്റ്റ് സൈന്യം നടത്തിയ നിഷ്ഠൂരമായ ബോംബിംഗ് ആരും മറന്നുകാണില്ല. ഈയ്യിടെയായി വെസ്റ്റ്ബാങ്കിലാണ് സയണിസ്റ്റുകളുടെ താണ്ഡവം. ഹമാസ് പോരാളികൾ ഇവിടെയും പിടിമുറുക്കുന്നതാണ് കാരണം.

അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്ത്വീൻ അതോറിറ്റിയുടെ സുരക്ഷാ വിഭാഗമാണ് ഇക്കാലമത്രയും ഫലസ്ത്വീനിലെ ചെറുത്തുനിൽപ് പോരാളികളെക്കുറിച്ച വിവരങ്ങൾ സയണിസ്റ്റ് ഭരണകൂടത്തിന്് കൈമാറിയിരുന്നത്. വിവരങ്ങൾ കൈമാറുക മാത്രമല്ല, ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പോരാളികളെ അറസ്റ്റ് ചെയ്ത് ഇസ്രായിലിനെ ഏൽപിക്കുന്ന പരിപാടിയും അബ്ബാസിന്റെ ഭരണകൂടം ചെയ്തിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്ക് ഇസ്രായിലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങളെ തുടർന്ന് 2020 മേയിൽ സുരക്ഷാ സഹകരണം ഫലസ്ത്വീൻ അതോറിറ്റി അവസാനിപ്പിച്ചെങ്കിലും ഇസ്രായിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നവംബറിൽ പുന:സ്ഥാപിക്കുകയായിരുന്നു.

പതിനാറു കൊല്ലത്തിലേറെയായി ഫലസ്ത്വീനിൽ തെരഞ്ഞെടുപ്പ് നടത്താതെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അബ്ബാസിനും കൂട്ടർക്കുമാണ് അന്താരാഷ് ട്ര സമൂഹം ലെജിറ്റിമസി നൽകിയിരിക്കുന്നതെന്ന തമാശയും ഇതോടൊപ്പം ചേർത്തു വായിക്കണം. 2006ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസിനെ ഭരിക്കാൻ അനുവദിക്കാതിരിക്കുകയും അവരെ ഗസ്സയിൽ ഒതുക്കിയും പ്രസിഡന്റ്, പാരലമെന്റ് തെരഞ്ഞെടുപ്പുകൾ നടത്താനുള്ള അവരുടെ നിരന്തരമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നടക്കുകയും ചെയ്ത അബ്ബാസിനെ ജനങ്ങൾ വെറുത്തിരിക്കുന്നു.

ഈയ്യിടെ ഫലസ്ത്വീൻ സെന്റർ ഫോർ പോളിസി ആന്റ് സർവേ റിസേർച്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഫലസ്ത്വീൻ ജനതയിൽ ഏതാണ്ട് 80 ശതമാനവും മഹ് മൂദ് അബ്ബാസ് രാജിവെച്ചൊഴിയണമെന്നാണ് അഭിപ്രായപ്പെട്ടത്. സർവ്വേയിൽ പങ്കെടുത്തവരിൽ 45 ശതമാനവും ഹമാസ് തങ്ങളെ നയിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. വെറും 19 ശതമാനം മാത്രമാണ് അബ്ബാസിന്റെ ഫതഹ് നയിക്കട്ടെയെന്ന് പറഞ്ഞത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles