Current Date

Search
Close this search box.
Search
Close this search box.

അയ്യാശ് ; വെറുമൊരു മിസൈലിന്റെ പേരല്ല

30 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് 250 കിലോമീറ്റർ ദൂരപരിധിയിലേക്ക് വികസിച്ച ടെൽ അവീവിന്റെ ഉറക്കവും സ്വസ്ഥതയും കെടുത്തിയ ഹമാസിന്റെ ലേറ്റസ്റ്റ് റോക്കറ്റുകൾക്ക് നൽകിയ നാമകരണം അയ്യാശ് എന്നാണ്. ആരാണ് യഹ്യ അയ്യാശ് ?അഹ്മദ് അൽ ജഅബരിക്കും മുമ്പ് ഹമാസിന്റെ ചെറുത്തു നിൽപുകളെ കല്ലിൽ നിന്നും ഉഗ്രപ്രഹരശേഷിയുള്ള ആയുധങ്ങളിലേക്ക് വികസിപ്പിച്ച സൂത്രധാരൻ.

എല്ലാ വിമോചനപ്പോരാട്ടങ്ങളിലും ചില ഒറ്റുകാരുണ്ടാകും.പല സമരങ്ങളെയും വിപ്ലവ പോരാട്ടങ്ങളെയും ചെറുത്തു നിൽപ്പുകളെയും ചരിത്രത്തിൽ പ്രതിരോധത്തിലാക്കിയത് അത്തരം ഒറ്റുകാരാണ്.പലകുറി ശ്രമിച്ചിട്ടും മൊസാദിനും ഷിൻ ബെറ്റിനും യഹ്യ അയ്യാശിനെ വകവരുത്താൻ കഴിഞ്ഞില്ല. അത് കൊണ്ടാണ് അദ്ദേഹത്തെ സയണിസ്റ്റ് ഭീകരർ ചതിയിലൂടെ വധിച്ചത്.

ഫലസ്തീൻ വിമോചനപ്പോരാട്ടത്തിലെ ഏറ്റവും കരുത്തനായ ഹീറോയായിരുന്നു യഹ്‌യ അയ്യാശ്.അദ്ദേഹത്തെ പോലെ സയണിസ്റ്റുകളുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിയ മറ്റൊരാളുണ്ടായിരുന്നില്ല. ഇസ്രയേൽ സൈന്യം പല തവണ മാർക്ക് ചെയ്തിട്ടും അദ്ദേഹത്തെ പിടുത്തത്തിൽ കിട്ടിയിരുന്നില്ല.

ഒടുവിൽ ഗസ്സക്കകത്തു നിന്നു തന്നെ ഒറ്റുകാരെത്തി. യഹ് യ അയ്യാശിന്റെ ആത്മസുഹൃത്ത് ഉസാമ ഹമദിന്റെ അമ്മാവൻ കാമിൽ ഹമദിന്റെ കയ്യിൽ ഉസാമ ഹമദ് വഴി യഹ് യ അയ്യാശിന് ഷിൻ ബെറ്റ് 15 ഗ്രാം RDX നിറച്ച ഒരു ടെലഫോൺ കൊടുത്തു വിട്ടു. ആത്മ സുഹൃത്തിന്റെ സമ്മാനം എന്നേ അതിനെക്കുറിച്ച് കരുതാനാകുമായിരുന്നുള്ളൂ.സ്വന്തം പിതാവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ തൊട്ടു മുകളിൽ വിമാനത്തിലിരുന്ന് ലൈനിലുള്ളത് യഹ് യ അയ്യാശാണെന്നുറപ്പു വരുത്തി റിമോട്ടുപയോഗിച്ച് ഇസ്രായേൽ സൈന്യം ഓപ്പറേറ്റ് ചെയ്ത ഡിറ്റനേറ്റിൽ ഫോൺ പൊട്ടിത്തെറിച്ചാണ് അദ്ദേഹം രക്തസാക്ഷിയായത്.

മൊസാദിന്റെ മറ്റൊരു പതിപ്പായ ഷിൻ ബെറ്റ് യഹ്‌യ അയ്യാശിന്റെ ഓപറേഷനെക്കുറിച്ച് അക്കാലത്ത് മൗനം പാലിക്കുകയാണുണ്ടായത്. എന്നാൽ 2012 ൽ ഇറങ്ങിയ The gate keepers എന്ന ഡോക്യുമെന്ററിയിൽ ഷിൻ ബെറ്റ് മുൻ ഡയറക്ടർ കാർമി ഗില്ലൻ അത് സമ്മതിക്കുകയുണ്ടായി.

ഒറ്റുകാരൻ കാമിൽ ഹമദിന് ഇസ്രയേൽ നൽകിയത് അക്കാലത്തെ ഒരു മില്ല്യൻ US ഡോളറും അമേരിക്കയിലേക്ക് കടക്കാനുള്ള വ്യാജ പാസ്പോർട്ടും.യഹ് യ അയ്യാശ് ഇസ്രായേലിന് എത്രമേൽ തലവേദനയായിരുന്നുവെന്നതിന് ഇതു മാത്രം മതി തെളിവ്.

യഹ് യ അയ്യാശിന്റെ രക്തസാക്ഷിത്വം ഫലസ്തീനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു.പ്രതിഷേധങ്ങൾ ഇരമ്പിയാർത്തു.യാസിർ അറഫാത്ത് പരസ്യമായി ആ വധത്തെ അപലപിച്ചു. ലക്ഷങ്ങൾ തലസ്ഥാന നഗരിയിൽ പ്രതിഷേധവുമായി ഒത്തുകൂടി.

കുറച്ചു നാൾ കഴിഞ്ഞ് യഹ് യ അയ്യാശിന്റെ രക്തസാക്ഷിത്വത്തിന് പ്രതികാരമായി ഖസ്സാം ബ്രിഗേഡ് തന്ത്രപരമായി ആസൂത്രണം ചെയ്ത ഒരു ഓപറേഷനിൽ 75 സയണിസ്റ്റുകളെ വധിച്ചു. അപ്പോൾ മാത്രം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിരപരാധികളെ കൊല്ലൂന്നെ എന്ന് പറഞ്ഞ് മാളത്തിൽ നിന്ന് പുറത്തു വന്നു.

ഫലസ്തീൻ ചെറുത്തു നിൽപ് പോരാട്ടത്തിലെ സൂപ്പർ ഹീറോയാണ് അയ്യാശ്.അയ്യാശിൽ നിന്നും അഹ്മദ് അൽ ജഅബരിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നൂറുകണക്കിന് എഞ്ചിനീയർമാർ ഗസ്സയിൽ ഉദയം ചെയ്തു കൊണ്ടേയിരിക്കുന്നു.ഹമാസിന്റെ നേതാക്കളെ സ്വദേശത്തും വിദേശത്തും തിരഞ്ഞു പിടിച്ച് കൊന്നിട്ടും ആ പരമ്പര ശക്തി പ്രാപിക്കുന്നതിന് പിന്നിലെ ഊർജം ഈ പ്രചോദനമാണ്.

Related Articles