Current Date

Search
Close this search box.
Search
Close this search box.

“ഹമാസിനെ പരാജയപ്പെടുത്തിയെന്നത് ഇസ്രായേലിൻ്റെ കെട്ടുകഥ മാത്രമാണ്”

തൂഫാനുൽ അഖ്സയുടെ 200ാം ദിനത്തിൽ അബൂ ഉബൈദ നടത്തിയ സംസാരം

സയണിസ്റ്റ് ഭീകരതക്കെതിരെ കഴിഞ്ഞ ഒക്ടടോബര്‍ ഏഴിന് രൂപപ്പെട്ട തൂഫാനുല്‍ അഖ്‌സക്ക് 200 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതവരുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധമുള്ള തിരിച്ചടിയായിരുന്നു. സയണിസത്തിന്റെ അസ്തിത്വം പിഴുതെറിയാനും മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കാനും വേണ്ടിയായിരുന്നു തൂഫാനുല്‍ അഖ്‌സ സംഭവിച്ചത്. അന്നു മുതല്‍ സയണിസവും അതിന്റെ കിരാത നേതൃത്വവും അവരുടെ മുഖം സംരക്ഷിക്കാന്‍ പാടുപെടുകയായിരുന്നു. പക്ഷേ നമ്മുടെ ജനങ്ങളുടെ പ്രതിരോധത്തിന് മുന്നില്‍ സൈനിക മുന്നേറ്റം പരാജയപ്പെട്ട് കനത്ത പരാജയം ഏറ്റുവാങ്ങിയും ലോകത്തിന് മുന്നില്‍ അവരുടെ മുഖം പിന്നെയും വികൃതമാവുകയും കൂടുതല്‍ നിന്ദ്യരും അപമാനിതരും ആവുകയായിരുന്നു. അവര്‍ക്കിപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ പറ്റുന്നുണ്ടാവും.

അഹങ്കാരിയായ താണ്ഡവസംഘം ഗസ്സയുടെ മണ്ണില്‍ കിടന്ന് ഉഴലാന്‍ തുടങ്ങിയിട്ട് 200 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നേരിയ ഒരു വിജയപ്രതീക്ഷ പോലുമില്ലാതെയാണ് അവരുള്ളത്. അവര്‍ക്ക് ബന്ദികളെ മോചിപ്പിക്കണമെന്നില്ല. ക്രൂരമായ അക്രമണമഴിച്ചു വിട്ടുകൊണ്ട്് ഇവിടം തകര്‍ക്കുകയാണവര്‍. ഇതുവരെ അവരുടെ ഒരു ലക്ഷ്യവും സാക്ഷാത്കരിക്കാനായിട്ടില്ല. ഈ പരാജിതരായ സൈന്യവും അവരുടെ നേതൃത്വവും ചരിത്രത്തില്‍ അറിയപ്പടുന്നത് ഫലസ്തീനിന്റെയും ലോകത്തുള്ള സകലരുടെയും ഏറ്റവുമധികം വെറുപ്പ് സമ്പാദിച്ചവര്‍ എന്ന പേരിലായിരിക്കും.

നെതന്യാഹുവിന്റെ പുതിയ സൈനിക കമാന്‍ഡറുടെ വാക്കുകള്‍ നമ്മള്‍ കേട്ടതാണ്. നിങ്ങളോടുള്ള വെറുപ്പ് വൈറസ് പോലെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ എന്ന് അയാളുടെ പിതാവ് അയാളോട് പറഞ്ഞത്രെ. ഞങ്ങള്‍ക്ക് പറയാനുള്ളത്, കമാന്‍ഡറുടെ പിതാവ് പറഞ്ഞത് ശരിയാണ്. ഇതിപ്പോള്‍ നിങ്ങളുടെ പിതാവ് പുതിയ കണ്ടുപിടിത്തമായി പറയേണ്ട കാര്യമൊന്നുമില്ല. ഈ വൈറസ് ഇങ്ങനെ പടരാനുള്ള കാരണം, നിങ്ങളുടെ വൃത്തികെട്ട സമീപനങ്ങള്‍ കാരണമാണ്. കാലങ്ങളായി ഒരുപാട് നിരപരാധികളുടെ രക്തംപുരണ്ട നിങ്ങളുടെ കൈകള്‍ കാരണമാണ്!. ഈ വൈറസ് അത് നിങ്ങളുടെ അടിവേരിളക്കി നിങ്ങളെയും കൊണ്ടേ പോവൂ! നിന്റെ പിതാവിന്റെ നോട്ടില്‍ ഇതെഴുതി വെച്ചോളൂ അഹങ്കാരിയായ സയണിസ്റ്റ് ധാര്‍ഷ്ഠ്യമേ!. നിന്റെ തൗറാത്ത് ഒന്നെടുത്ത് വായിക്ക്, അതില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന നിന്നെപ്പോലുള്ള തെമ്മാടികള്‍ക്ക് അല്ലാഹു നല്‍കുന്ന ശിക്ഷയെന്താണെന്ന് നോക്ക്!

നിങ്ങള്‍ക്ക് മുമ്പേ ഞങ്ങള്‍ യോദ്ധാക്കളെ പരിചയപ്പെട്ടിട്ടുണ്ട്,
അല്ലാഹുവെ സാക്ഷിയാക്കി ഞങ്ങള്‍ പറയുന്നു,
നൂതനമായ പലതും നിങ്ങള്‍ക്കുണ്ടാവാം
എഴുപത് വര്‍ഷമായില്ലേ..നിങ്ങള്‍ക്കിനിയും നാണമില്ലേ
മരണം ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമെല്ലാം വിഷമം തന്നെയാണ്
അല്ലാഹു നിങ്ങളെ നിന്ദ്യരാക്കട്ടെ
നിങ്ങളെ പോലുള്ള മനുഷ്യരെ ലോകം കണ്ടിട്ടോ കേട്ടിട്ടോ ഇല്ല..

ഫലസ്തീനിലെ പര്‍വതങ്ങള്‍ കണക്കെ നമ്മുടെ പ്രതിരോധം ശക്തമാണ്. ധീരരായ പോരാളികള്‍ എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുകയാണ്. ഈ ശത്രുവിനെ ഗസ്സയുടെ ഓരോ ചാരങ്ങളില്‍ നിന്നും പുറത്താക്കാന്‍ ഒരുമ്പെട്ടവരാണവര്‍. ഞങ്ങളുടെ പോരാളികളുടെ ധീരതയുടെ ചെറിയൊരംശം എല്ലാവരും കണ്ടതാണ്. നേരിട്ടുള്ള ആക്രമണം മാത്രമല്ല, അവര്‍ പിന്തിരിയുന്ന നേരത്തും അവര്‍ കേറിയിറങ്ങിയ മുഴുവന്‍ സ്ഥലത്തും നമ്മള്‍ അവര്‍ക്ക് കനത്ത തിരിച്ചടി കൊടുത്തിട്ടുണ്ട്. ചെറിയ രൂപത്തിലുള്ള ആക്രമണമാണ് നാം റമദാന്‍ പതിനേഴിന് കൊടുത്തത്. അല്‍സന്നയിലും ഖാന്‍യൂനിസിലും ബൈത്ത് ഹാനൂനിലെ പതിസ്ഥലത്ത് വെച്ചും ശ്ശുജാഇയ്യയിലും ഗസ്സയുടെ പല സ്ഥലത്തും അവരുടെ സൈനിക വ്യൂഹങ്ങളും നാം തകര്‍ത്തിട്ടുണ്ട്. ശത്രുവിനെതിരെയുള്ള പോരാട്ടം അവര്‍ ഇവിടെയുള്ളിടത്തോളം കാലം തുടരുക തന്നെ ചെയ്യും. പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍.

ജനങ്ങളേ, തൂഫാനുല്‍ അഖ്‌സയുടെ ഇരുന്നൂറാം ദിനത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് താഴെ ചേര്‍ക്കുന്നു:

ഒന്നാമതായി, കുറേ നാളായി അധിനിവേശ ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്ന പെരുംനുണ, റഫ തുടച്ചുനീക്കി വിജയം നേടുമെന്നാണ്. അത് എല്ലാവരോടും പറയുകയും ചെയ്തു. കാരണം ഗസ്സയില്‍ തങ്ങള്‍ അല്‍ഖസ്സാമിലെ ഒരുപാടാളുകളെ വധിച്ചിട്ടുണ്ടെന്നും ഇനി അല്‍ഖസ്സാമിലെ ആളുകളുള്ളത് റഫയിലാണെന്നുമുള്ള പല നുണകളും അവര്‍ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടാനും തങ്ങളുടെ ദൗര്‍ബല്യത്തെ മറച്ചുപിടിക്കുകയും ചെയ്യാനുള്ള അധിനിവേശ ഭരണകൂടത്തിന്റെ ശ്രമമാണ്.

ശത്രുസൈന്യത്തിന്റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അവരുടെ പരാജയം വിളിച്ചോതുന്നവയാണ്. ഇതൊന്നും വിജയമെന്ന് പറയാന്‍ പോലുമാവില്ല. കുട്ടികളെ കൊന്നൊടുക്കാന്‍ മടിയില്ലാത്ത സൈന്യം, കുടുംബങ്ങളെ കൂട്ടക്കുരുതി ചെയ്യുന്ന സൈന്യം, ആശുപത്രികളും കുഴിമാടങ്ങളും വരെ തകര്‍ക്കുന്ന സൈന്യം, രക്തസാക്ഷികളുടെ മൃതദേഹങ്ങളോട് പകപോക്കുന്ന സൈന്യം, നിരപരാധികളായ അനേകം പേരെ വെറും മീറ്ററുകള്‍ ദൂരത്തിരുന്ന് വെടിവെക്കുന്ന സൈന്യം, അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനാ പ്രവര്‍ത്തകരെയും സന്നദ്ധസേവകരെയും കൊല്ലുന്ന സൈന്യം. ഇതൊക്കെയാണ് പരാജിതരായ, കടുത്ത അപകര്‍ഷതാ ബോധമുള്ള ഒരു സൈന്യത്തിന്റെ വിശേഷണങ്ങള്‍. ഇതൊന്നും ഒരു വിജയിച്ച സൈന്യത്തിന് ചേര്‍ന്നതല്ല.

ഇതൊക്കെയും അധിനിവേശകരായ ഈ വ്യവസ്ഥിതി എന്തുമാത്രം അധഃപതിച്ചു എന്നതിന്റെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒക്ടോബര്‍ ഏഴിന് വെറും ഒരു മണിക്കൂര്‍ കൊണ്ട് അവരുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ നാം ഇല്ലാതാക്കി. 200 ദിവസമായിട്ട് കൂട്ടവംശഹത്യ നടത്തിയിട്ട് പോലും അവരുടെ ലക്ഷ്യം നേടാന്‍ അവര്‍ക്കായിട്ടില്ല. അതുകൊണ്ട്് ശത്രുസൈന്യത്തോടാണ്, ഗസ്സയുടെ ഏതെങ്കിലും സ്ഥലത്ത് ഒരുപാട് സൈനിക സംവിധാനങ്ങള്‍ വിന്യസിച്ച് വിജയം നേടാമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിങ്ങളെയും കാത്ത്, നിങ്ങളുടെ സൈന്യത്തെ തരിപ്പണമാക്കാന്‍ ഞങ്ങളുണ്ടാവും. ഗസ്സയും അതിന്റെ പ്രതിരോധനിരയും സര്‍വ്വസജ്ജരായി ഇവിടെത്തന്നെയുണ്ടാവും. ഇത് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ താക്കീതാണ്!

രണ്ടാമതായി, എടുത്തുപറയേണ്ട പ്രധാനകാര്യം, ഇത്രയധികം വംശഹത്യകള്‍ ഉണ്ടായിട്ടും ആര്‍ജ്ജവത്തോടെ നിലയുറപ്പിച്ച ഗസ്സയിലെ ജനങ്ങളുടെയും നമ്മുടെ പ്രതിരോധനിരയുടെയും നെഞ്ചുറപ്പാണ്. അത് ശത്രുവിനെയും അവരുടെ സില്‍ബന്ധികളെയും നിഷ്പ്രഭമാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ നമ്മുടെ ജനതയുടെ അടിസ്ഥാനപരമായ അവകാശങ്ങളില്‍ നിന്നും ഞങ്ങള്‍ പിന്മാറുകയേ ഇല്ല. ശത്രുത അവസാനിപ്പിക്കുക, ഇവിടെ നിന്നും സൈന്യത്തിന്റെ പൂര്‍ണ്ണ പിന്മാറ്റം, ഫലസ്തീനിന്റെയും ഗസ്സയുടെയും പുനരധിവാസം എന്നിവയാണവ. ഇപ്പറഞ്ഞവയോട് ഒന്നിനും ശത്രുസൈന്യം വഴങ്ങാത്തിടത്തോളം ഇവിടെ നടക്കുന്നത് കൂട്ടക്കശാപ്പ് മാത്രമാണ്.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോവുകയും മധ്യസ്ഥരെ തടയുകയും ചെയ്യുകയാണിവര്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് പെരുംനുണകളാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട എല്ലാത്തിലും പരാജയപ്പെട്ടത് പോലെ ഈ വിഷയത്തിലും അവര്‍ അടിപതറിയിരിക്കുകയാണ്. നയപരമായി പരാജയപ്പെട്ടതിനാല്‍ യുദ്ധമിങ്ങനെ നീട്ടിക്കൊണ്ട് പോവാനാണ് അവരുടെ ഉദ്ദേശം. നമുക്ക് ഇവരോട് ചോദിക്കാനുള്ളത്, എവിടെ ശാഊല്‍ അറൂന്‍? എവിടെ ഹദാര്‍ ജോല്‍ദന്‍? പത്തുവര്‍ഷം അവര്‍ ഞങ്ങളുടെ കസ്റ്റഡിയിലായിരുന്നല്ലോ.? പിന്നെ എന്താണവര്‍ക്ക് സംഭവിച്ചത്? ബന്ദികള്‍ക്കൊക്കെ എന്തുപറ്റി? അവര്‍ക്ക് എന്തുപറ്റിയെന്ന് നിങ്ങള്‍ക്കോ നെതന്യാഹുവിനോ അറിയേണ്ട് കാര്യമില്ല. മുമ്പ് റോന്‍ അറാദിന് പറ്റിയത് തന്നെയാണ് നിങ്ങളുടെ ആളുകള്‍ക്കും ഗസ്സയില്‍ സംഭവിക്കാനിരിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കുറച്ച് കഴിയട്ടെ, ഈ ഫാഷിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്താണെന്ന് ബന്ദികളുടെ കുടുംബാംഗങ്ങള്‍ ഉടന്‍ അറിഞ്ഞോളും. നെതന്യാഹു ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം നിര്‍ത്തിയാല്‍ ബന്ദികളെ ഞങ്ങള്‍ കുടുംബത്തെ പോലെ നോക്കും. പന്ത് അവരുടെ കോര്‍ട്ടിലാണ്. ഈ അക്രമ ഭരണകൂടം ഇനിയെന്താണ് ചെയ്യുകയെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചുരുക്കിപ്പറയട്ടെ, സൈനിക മുന്നേറ്റം എന്നാല്‍ നെതന്യാഹുവിന്റെ ഭാഷയില്‍ ഗസ്സയിലെ ആളുകളെ കൂട്ടക്കുരുതി ചെയ്യുക എന്നതാണ്. ഞങ്ങളിവിടെ നിലയുറപ്പിക്കുക തന്നെ ചെയ്യും.

മൂന്നാമതായി, തൂഫാനുല്‍ അഖ്‌സ കൊണ്ടുണ്ടായ മറ്റൊരു വലിയ കാര്യം, ഫലസ്തീന്‍ പ്രശ്‌നം എന്നതിന്റെ അടിസ്ഥാനത്തില്‍ മുസ്്‌ലിം ഉമ്മത്ത് ഒറ്റക്കെട്ടായി എന്നതാണ്. ഫലസ്തീന്‍ പ്രശ്‌നം വഴിതെറ്റിക്കാന്‍ ശത്രു പലവുരു പലതും പയറ്റിനോക്കി. അപ്പോഴാണ് തൂഫാനുല്‍ അഖ്‌സ ഈ ശത്രുവിനെ കീഴ്‌മേല്‍ മറിച്ചിട്ടത്. അത് ഈ ശത്രുവിനോടുള്ള വെറുപ്പിന്റെ കൊടുങ്കാറ്റായിരുന്നു, അത് അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ കൊടുങ്കാറ്റായിരുന്നു. തൂഫാനുല്‍ അഖ്‌സക്ക് വേണ്ടി ഞങ്ങള്‍ എല്ലാം സമര്‍പ്പിച്ചു. ശത്രുവിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പ്രിയപ്പെട്ട രക്തസാക്ഷികള്‍ക്കും ഫലസ്തീനിലെ ആളുകളുടെ ത്യാഗത്തിനും അഭിവാദ്യങ്ങള്‍. ഉമ്മത്തിലെ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത് എല്ലാവിധത്തിലും പ്രതിരോധം തീര്‍ക്കണമെന്നാണ്. വെസ്റ്റ്ബാങ്കിലാണ് അവര്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത്. ജോര്‍ദാനിലെയും വെസ്റ്റ്ബാങ്കിലെയും പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

സയണിസ്റ്റുകളുടെ കുതന്ത്രം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇറാന്‍ ഇവര്‍ക്കെതിരെ തിരിച്ചടിച്ചത്. ഈ അക്രമ ഭരണകൂടം മൈലുകള്‍ക്കപ്പുറമുള്ള ഇവരുടെ കൂട്ടാളികളോട് സഹായം അഭ്യര്‍ഥിക്കുകയാണ്. എന്നിട്ട് വലിയ ആക്രമണം നടത്തിയെന്ന് വീമ്പിളക്കി തങ്ങളുടെ ‘ശക്തിയെ’ചൊല്ലി സ്വയം നിര്‍വൃതിയടയുന്നു!. അതിന്റെ നാശനഷ്ടങ്ങള്‍ മറച്ചുവെക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇറാന്റെ തിരിച്ചടിയെ തുടര്‍ന്ന് അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഉറപ്പിച്ച് പറയട്ടെ, കണക്കുകള്‍ ബോധിപ്പിക്കാതെയും തിരിച്ചടികള്‍ കിട്ടാതെയും കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു.

അവസാനമായി ഫലസ്തീനികളേ,

നിങ്ങള്‍ക്കഭിവാദ്യങ്ങള്‍. ധൈര്യം കൊണ്ടും സ്ഥൈര്യം കൊണ്ടും ത്യാഗത്തിന്റെ വീരഗാഥ രചിച്ചും ഓരോ ദിവസവും നിങ്ങള്‍ ശത്രുവിനെ പരാജയപ്പെടുത്തുകയാണ്. അഭിമാനത്തിന്റെ അതുല്യമായ പാഠങ്ങള്‍ നിങ്ങള്‍ ലോകത്തെ പഠിപ്പിക്കുകയാണ്. വിജയകിരീടമണിഞ്ഞ എല്ലാ ശുഹദാക്കളുടെ കുടുംബത്തിനും അഭിവാദ്യങ്ങള്‍. മുറിവേറ്റവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. യുദ്ധത്തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും അഭിവാദ്യങ്ങള്‍. എല്ലാ ഫലസ്തീനി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും അഭിവാദ്യങ്ങള്‍. പകരം വെക്കാനാവാത്ത ധീരതയുടെ പര്യായമായി മാറിയിരിക്കുകയാണ് നിങ്ങള്‍.

ക്രൂരന്മാരായ ഭരണകൂടത്തിനെതിരെ പോരാടിയവര്‍ എന്ന പേരില്‍ ത്യാഗം കൊണ്ട് നിങ്ങള്‍ പുതുചരിത്രം എഴുതിയിരിക്കുകയാണ്്. ടെന്റുകളിലും തെരുവുകളിലും ഗസ്സയുടെ ഓരോ ഇടങ്ങളിലും ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഓരോരുത്തര്‍ക്കും അഭിവാദ്യങ്ങള്‍. എല്ലാവരുടെയും ത്യാഗങ്ങളും കഷ്ടപ്പാടുകളും നമുക്ക് മനസ്സിലാവും. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നാം വിജയം വരിക്കുക തന്നെ ചെയ്യും. ‘ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്’.’ അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ ജനങ്ങളില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല’.

ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം.
അസ്സലാമു അലൈക്കും

വിവ: മുഖ്‍താർ  നജീബ്‌

Related Articles