Current Date

Search
Close this search box.
Search
Close this search box.

സിനർജി ഹോം ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്:  കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന സിനർജി ഹോമിന്റെ ബ്രോഷർ പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ നിർവഹിച്ചു. അർബുദ രോഗം പിടിപെട്ട രോഗികൾക്കും , കുടുംബങ്ങൾക്കും ആശ്വാസമേകുന്ന കേന്ദ്രമാണ് സിനർജി ഹോം.

രോഗികൾക്ക് താമസസൗകര്യം, കൗൺസിലിംഗ്, എമർജൻസി വളണ്ടിയർമാർ , ആംബുലൻസ് സർവീസ്, വെൽനസ് ആക്ടിവിറ്റീസ്, ബ്ലഡ് ഡോണേഴ്സ് ഫോറം തുടങ്ങിയ സേവനങ്ങളാണ് സിനർജി ഹോമിൽ നിന്നും ലഭ്യമാവുക.

ചൂലൂർ എം വി ആർ ക്യാൻസർ സെന്ററിന്റെ അടുത്തായാണ് സിനർജി ഹോം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട് കണ്ണാടിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ടച്ച് ചാരിറ്റബിൾ ട്രസ്റ്റ് ആണ് സിനർജി ഹോം നിർമ്മിക്കാൻ ഉള്ള സ്ഥലം സൗജന്യമായി നൽകിയത്.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ വേളം, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി , ജില്ലാ സെക്രട്ടറി മജീദ് കളിക്കോടൻ, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി പി ബഷീർ, സിനർജി ഹോം കമ്മിറ്റി പ്രസിഡണ്ട് സാലിഹ് കൊടപ്പന സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നു ഹംസ ജമാഅത്തെ ഇസ്ലാമി എൻ ഐ ടി ഏരിയ പ്രസിഡണ്ട് മുഹമ്മദലി കെ സി , മുക്കം ഏരിയ പ്രസിഡണ്ട് മുഹമ്മദ് നസീം എ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles