Current Date

Search
Close this search box.
Search
Close this search box.

ഇരുട്ടില്‍ നിന്നെങ്ങനെ വൈദ്യുതി നിര്‍മിക്കാം.. അഞ്ചുവര്‍ഷ ആര്യാടന്‍ കോഴ്‌സ് ഉടന്‍ ആരംഭിക്കുന്നു..

പ്രവാസത്തെ പറ്റി ഉള്ള് തൊടുന്ന ഭാഷയില്‍ എഴുതാറുണ്ട്
അബ്ബാസ് ( Abbas Kubbusine Prnayikkendi Vannavan )…
ഒരോ എഴുത്തും നമ്മില്‍ ചിരിയുണര്‍ത്തും .. അകം വേവുന്ന വാക്കുകളില്‍ നിന്നാണ് അബ്ബാസ് ചിരി മുളപ്പിക്കുന്നത് …
പ്രവാസികളൊക്കെ മഹാബലിക്ക് ശീലിക്കുന്നവരാണെന്ന് പറയുന്നു അബ്ബാസ് ഒരു ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ..

‘സ്‌കൂളിലും ക്ലബ്ബ് വാര്‍ഷികത്തിനുമൊക്കെ കാട്ടാളന്റെ വേഷം മാത്രം കെട്ടിയിരുന്ന ഞാനിപ്പോള്‍ കുറേ കാലമായി എന്റെ മോന്റെ മുന്നില്‍ മഹാബലിയുടെ വേഷം കെട്ടിയാടുന്നു..
വര്‍ഷത്തില്‍ ഒരിക്കല്‍ അവന്റെ ക്ഷേമങ്ങള്‍ അന്വേഷിക്കാന്‍ ചെല്ലുന്ന ഒരു മഹാബലി.

ആദ്യമായി ഞാനവനെ കാണാന്‍ പോകുമ്പോള്‍ അവന് മൂന്ന് മാസം മാത്രം പ്രായം..
തീരെ ചെറിയ കുഞ്ഞുങ്ങളെ എടുത്ത് നടക്കാന്‍ ഒരു പ്രത്യേക കഴിവും ശ്രദ്ധയും വേണം..
എനിക്കതു ഇല്ലാത്തതിനാല്‍ ഞാനവനെ എവിടെയെങ്കിലും കിടത്തി കളിപ്പിച്ചുകൊണ്ടിരിക്കും..

പിന്നെ അവനെ കാണുന്നത് ഒന്നര വയസ്സുള്ളപ്പോള്‍ .
രാത്രിയില്‍ തൊടിയിലൂടെ അമ്പിളിമാമനേയും നക്ഷത്രകുഞ്ഞുങ്ങളേയും കാണിച്ചുകൊടുത്തുകൊണ്ട് അവന് ചോറ് കൊടുക്കും.
അപ്പോള്‍ അടുത്ത വീട്ടിലെ ഇത്ത പറയും.. നീ ആവശ്യമില്ലാത്ത ശീലം പഠിപ്പിച്ചിട്ടങ്ങ് പോയാല്‍ പിന്നെ ആരാ അവനെ രാത്രി പുറത്ത് എടുത്ത് കൊണ്ട് നടക്കുക എന്ന്…

മൂന്ന് വയസ്സുള്ളപ്പോള്‍ അവന്‍ എന്റെ കൂടെ ഡാമിലേക്ക് കളിക്കാന്‍ വരും..
ഞാന്‍ കൊണ്ട്‌പോയ കാറ്റ് നിറച്ചു ഉപയോഗിക്കുന്ന കുഞ്ഞുബോട്ടില്‍ കയറി ഡാമിലെ വെള്ളത്തില്‍ എന്റെ കൂടെ കളിച്ചു നടക്കും..
ചെറിയ പരലുകളെ പിടിച്ച് ഒരു കുപ്പിയിലാക്കി ഞാനവന് പിടിച്ചുകൊടുക്കും…

സുഹൃത്ത് ഹാഫിസ് എപ്പോഴും പറയും ..
അബ്ബാസിക്കാ മകന്റെ ഏറ്റവും നല്ല സമയമാണ് നിങ്ങള്‍ മിസ്സ് ചെയ്യുന്നത് എന്ന്..
ഓരോ പ്രവാസിയും സ്വയം മഹാബലിമാര്‍ ആവുകയാണ്..
വെറും ആറടി മണ്ണേ തനിക്കായി വേണ്ടൂ എന്നറിഞ്ഞിട്ടും ആര്‍ക്കൊക്കെയേ വേണ്ടി തന്റെ ജീവിതം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ തല കുനിച്ചുകൊടുക്കുന്ന മഹാബലി….’

*****************

പോസ്റ്റ് മോഡേണ്‍ അല്ലേല്‍ ന്യൂ ജനറേഷന്‍ കാലമാണിത്…
കഥയില്‍ ,കവിതയില്‍ ,നോവലില്‍ , സിനിമയില്‍ എല്ലാം പുതുമകൊണ്ട് വരാനുള്ള പരക്കം പാച്ചിലിലാണ് സര്‍വരും..
എന്ത് അവതരിപ്പിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് ഇന്ന് പ്രാമുഖ്യം..
ജെന്നിസ് സ്റ്റീഫന്റെ(http://jenstephen.blogspot.in) ഉത്തരാധുനിക കവിതയും പരിഭാഷയും എഴുതപ്പെട്ട രീതികൊണ്ട് ശ്രദ്ധേയമാണ്.. വല്ലാതെ ചിരിപ്പിച്ചു ഈ കവിത..

ഒരു ഉത്തരാധുനിക കവിതയും മലയാള പരിഭാഷയും

ഉത്തരാധുനിക കവിത

ജഡികമാം  ജീവിത നിശ്വാസത്തിന്റെ ഇരുളടിപ്പാതയില്‍
ബാഷ്പബിന്ദുവേകുന്ന ധ്രുവനക്ഷത്രമേ
നിന്റെ  തേരോട്ടത്തിന്റെ വളപ്പൊട്ടുകള്‍ എന്റെ സിരകളില്‍
അപരാഹ്നത്തിന്റെ  വയലറ്റ്  നിറങ്ങള്‍ ചിതറിക്കുമ്പോള്‍
അണഞ്ഞു തീരാത്ത നിയോണ്‍ ബള്‍ബിന്റെ വെളിച്ചം
എന്റെ ഉന്മാദങ്ങള്‍ക്കു ഓജസ്സ് കൂട്ടുമ്പോള്‍
തഴമ്പ് വന്ന നെറ്റിതടങ്ങളിലെ  മുറിപ്പാടിന്റെ  നീറ്റല്‍
ആത്മാവിനു ബലിച്ചോറ് വെയ്ക്കുമ്പോള്‍
നെറുകയില്‍ ചൂടിയ മയില്‍പീലിയില്‍
ഭാരതാംബയുടെ ഉഷസ്സിന്റെ രോക്ഷഗ്‌നി ജ്വാലകള്‍ തെളിയുന്നതും
സള്‍ഫറിന്റെ മണമുള്ള അഗ്‌നിയുടെ ചിറകുകള്‍
ചക്രവാളത്തില്‍ മീവല്‍പ്പക്ഷികളെപ്പോലെ കേഴുന്നതും
നിര്‍ന്നിമേഷനായി നോക്കുന്ന കോമരത്തിന്റെ മുന്‍പില്‍
മഴത്തുള്ളിയുടെ തൂക്കു കയര്‍ വീഴുന്നതും ഞാന്‍ കാണുന്നു.
ദൂരേക്ക് ചിറകടിച്ചു പായുന്ന ത്രിസന്ധ്യയുടെ  മുന്‍പിലൂടെ
സ്വച്ചന്ദമായി നീങ്ങുന്ന ഗീതങ്ങള്‍
എന്റെ ശിരസ്സിനെ ആ എരിയുന്ന നേരിപ്പോടിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നു.
ഡിസംബറിലെ തണുപ്പ് എന്റെ ഉടലില്‍ കത്തിമുനകളാകുകുമ്പോള്‍
ഗ്രീഷ്മത്തിന്റെ പ്രതീക്ഷ എനിക്കൊട്ടും ആശ്വാസം പകരുന്നില്ലല്ലോ
എങ്കിലും, നന്ദി നിനക്കാണ് വേണ്ടത്.
കാരണം, ആത്മാവിന്റെ സ്പന്ദനങ്ങളില്‍ എന്റെ ജീവന്‍
ഇപ്പോഴും തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്
അതെ, നിനക്ക് വേണ്ടി തന്നെയാണ്.

പരിഭാഷ  
ആദ്യത്തെ വരി ഒന്നും മനസ്സിലായില്ല
രണ്ടാമത്തെ വരി ക്രിസ്തമസ് നക്ഷത്രത്തെക്കുറിച്ചാണെന്ന് തോന്നുന്നു.
മൂന്നാമത്തെ വരി ഏതോ ഉത്സവപ്പറമ്പിനെക്കുറിച്ചാണ്
പിന്നെ കുറെ കഴിഞ്ഞു നിസ്‌കാര തഴമ്പിനെക്കുറിച്ചും പറയുന്നുണ്ട്
അതിനു ശേഷം ഭാരതാംബ എന്ന് പറയുന്നുണ്ട്.
അപ്പോള്‍ ഇത് മത സൗഹാര്‍ദ്ദതയെപ്പറ്റിയുള്ള ഒരു കവിതയാണ്.
ബാക്കി ഒന്നും മനസ്സിലാകുന്നില്ലല്ലോ
എന്തായാലും ഉന്മാദം, ബലിച്ചോര്‍, തൂക്കുകയര്‍ എന്നൊക്കെ പറയുന്നത് കൊണ്ട് ഇതൊരു അത്യുഗ്രന്‍ കവിതയായിരിക്കും.
ഇതിന്റെ ഇടയ്ക്കു സന്ധ്യ എന്ന പെണ്ണിനെ ക്കുറിച്ചും പറയുന്നുണ്ട് , ഹംസ എന്ന ആണിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോള്‍ ഇത് സംഗതി മതേതരത്വം തന്നെ.
ഡിസംബര്‍ എന്ന് പറയുന്നത് ബാബറി മസ്ജിദിനെക്കുറിച്ചായിരിക്കും
എന്തൊക്കെയാണെങ്കിലും ഒരു ലോകോത്തര കവിത തന്നെ.

***************

എന്തുമാത്രം അരോചകമാണ് കേരളഭരണം എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായത്തിന് വകയില്ല..
ഗ്രൂപ്പുകള്‍ തമ്മിലെ ഇടിയും കുത്തും തീര്‍ക്കാന്‍ തന്നെ ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നില്ല… ടി പി വധക്കേസിന് ശേഷമുണ്ടായ ഷോക്കില്‍ നിന്ന് ഇടതുപക്ഷം ഇന്നേ വരെ മുക്തമായിട്ടും ഇല്ല..
പ്രസ്തുത കേസിലെ കുറ് മാറ്റല്‍ ശസ്ത്രക്രിയ പഠിക്കുകയും പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയുമാണവര്‍ ..

ആകെ മൊത്തം ടോട്ടല്‍ എടങ്ങേറിന്റെ അവിലും കഞ്ഞി കുടിക്കുകയാണ് കേരള ജനത…  ഇരുട്ടില്‍ തപ്പുകയാണ് നാടിന്ന്..
പകല്‍നേരങ്ങളില്‍ വൈദ്യുതി നിയന്ത്രണം.. രാത്രി പവര്‍കട്ട്… പാതിരാത്രി ലോഡ് ഷെഡിംഗ്..
ഇരുട്ടില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന ഗവേഷണത്തിലാണ് മന്ത്രി ആര്യാടന്‍..
പിസി ജോര്‍ജ് , സൂധാകരന്‍ ഇത്യാദികള്‍ നാട്ടാരെ സാംസ്‌കാരികമായി ഉയര്‍ത്താനുള്ള പണിപ്പാടിലാണ്…
എന്തായാലും ഇന്നേരത്ത് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കേരള നിയമസഭ എന്ന ഉത്തരാധുനിക കവിത പ്രസക്തമാണ്..

കേരള നിയമസഭ

അപരാഹ്നത്തിന്റെ അനന്തപുരിയില്‍
അവര്‍ ഒത്തുചേര്‍ന്നു..
പിസി ജോര്‍ജും സുധാകരനും
തെറിവിളിച്ചു..
ഗണേഷിന്റെ മാറു പിളര്‍ന്ന്
രക്തം കുടിച്ചു പിള്ള..
അച്ചുതാനന്ദന് ജലദോഷമായിരുന്നു അന്ന്..
KSEB യുടെ അകാല്‍ വിളക്കുകള്‍
അണയുന്ന വേളയില്‍
ജനങ്ങള്‍ ആര്യാടനോട് ചോദിച്ചു..
ഇനിയും നീ ഇത് വഴി വരില്ലേ
ആനയേയും തെളിച്ച്…….

Related Articles