തീവ്രഇടതുപക്ഷ പ്രവര്ത്തകന് പൊന്ന്യത്തെ രാമകൃഷ്ണന്റെ ആത്മഹത്യയെക്കുറിച്ച് എഴുതവെ അത് നടന്നതിന്റെ പിറ്റേന്നാളത്തെ അനുഭവം അയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സോമന് ഇങ്ങനെ കുറിച്ചിടുന്നു: ‘അല്ലാഹു അക്ബര്‍…. ഞാനുണര്‍ന്നു. അടുത്തപള്ളിയിലെ ബാങ്കുവിളി കേട്ടുകൊണ്ട്. ആ സ്വരത്തിലെ അഭൗമധാര പൊടുന്നനെ എന്നെ സ്വസ്ഥനാക്കി. ആത്മഹത്യക്കും അതിജീവനത്തിനുമിടയില്‍ ആ ദൈവസ്തുതിയിലടങ്ങിയ തരളത പിറന്നതും പിറക്കാതിരിക്കുന്നതുമായ മഹാകാലത്തിന്റെ ഓര്‍മകള്‍ ചുരത്തീ എന്നില്‍. പിന്നീട് ഏറെ കാലം ഘനീഭൂതമായി കിടന്നു എന്നില്‍ ആ ബാങ്കുവിളി. പല ആപല്‍ഘട്ടങ്ങളിലും സൈ്വര്യം നശിക്കുമ്പോള്‍ എന്റെ ഉപബോധം എനിക്കയക്കാറുള്ള സന്ദേശം.’ (ഉദ്ധരണം: ‘ആത്മഹത്യ’: ഷാനവാസ് എം.എ, സജീഷ് എന്‍.പി, പുറം:180)
സമ്പാദനം: അബൂഅയ് മന്