Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ രണ്ട് ആഭ്യന്തര ശത്രുക്കൾ: ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും

2024ലെ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങളോട് പറയാൻ ഞാൻ ഒരു ജ്യോതിഷിയും വോട്ടെടുപ്പ് പോൾ സ്റ്റാറുമല്ല. ആര് ജയിക്കും ആരു തോൽക്കും.? ബിജെപി വീണ്ടും അധികാരത്തിൽ വരും.? അല്ലെങ്കിൽ ഇന്ത്യാ സഖ്യം അധികാരത്തിൽ വരും.? ഇന്ത്യൻ രാഷ്ട്രീയം ഒരു വഴിത്തിരിവിലേക്ക് നീങ്ങുകയാണെങ്കിൽ, കുറച്ച് സമയത്തേക്ക് നിങ്ങൾക്ക് മാനസികമായ ആശ്വാസം അനുഭവപ്പെട്ടേക്കാം. എന്നാൽ നിങ്ങളുടെ സാഹചര്യങ്ങൾ മാറുമെന്ന പ്രതീക്ഷ കുറവാണ്. രണ്ട് സാധ്യതകളും പരിഗണിച്ച് നമ്മുടെ ഭാവി നാം ആസൂത്രണം ചെയ്യണം. അമിതമായ ശുഭാപ്തിവിശ്വാസം ആവശ്യമില്ല.മറിച്ച് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തുലാസ് തന്നെയാണ് ഭാരമായി തുടരുന്നത്. എന്നിരുന്നാലും അദൃശ്യം എന്താണെന്ന് ഊഹിച്ചിട്ട് കാര്യമില്ല. ഇപ്പോൾ എന്റെ വിഷയം അതല്ല. 2024 ന് ശേഷവും ഇന്ത്യൻ മുസ്ലിംകൾ ഒരു സ്വാശ്രയ സമൂഹമായി എങ്ങനെ മുന്നോട്ട് പോകാം എന്നതാണ് എന്റെ ചർച്ചയുടെ മർമ്മം. കാരണം വാഗ്ദാനങ്ങളുടെ പെരുമഴ വർഷിച്ചിട്ടും ദേശീയ ‘കേക്കി’ൽ നമുക്ക് അർഹമായ അവകാശം ലഭിക്കുകയില്ല. അതിനാൽ രാഷ്ട്രീയം നോക്കാതെ നാം ഒരു ബദൽ മാതൃക പരിഗണിക്കേണ്ടതുണ്ട്.

നിലവിലെ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ, മുസ്‌ലിംകളുടെ ദീർഘകാല താൽപ്പര്യങ്ങൾക്ക് വിരുദ്ധമായേക്കാവുന്ന നിരവധി നടപടികൾ അതിന്റെ അജണ്ടക്കനുസരിച്ച് സ്വീകരിച്ചേക്കാം. ആഭ്യന്തര എതിർപ്പ് വളരെ ദുർബലമായിരിക്കും. ബാഹ്യമായ എതിർപ്പും ഫലപ്രദമാകാൻ സാധ്യതയില്ല. അതിനാൽ ദേശീയവും അന്തർദേശീയവുമായ അവസ്ഥകൾ ശരിയായി വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ഭയങ്ങളുടെ ഒരു പട്ടിക നിരത്തുന്നതിനുപകരം, നമുക്ക് ചെയ്യാൻ കഴിയുന്ന ക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. നമ്മുടെ കൂട്ടത്തിൽ തന്നെ നമുക്ക് സുഹൃത്തുക്കളും ശത്രുക്കളും ഉണ്ട് എന്ന് എപ്പോഴും ഓർത്തിരിക്കണം. മുസ്‌ലിംകൾക്കിടയിലെ ഐക്യത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം എന്ത് വിലകൊടുത്തും സുഗമമാക്കാൻ അനുവദിക്കാത്ത നിരവധി പേരുണ്ട്. അവരിൽ വലിയൊരു വിഭാഗം നമ്മുടെ മതവിശ്വാസികളാണ്. അവരെ സംബന്ധിച്ചിടത്തോളം മതത്തിന്റെയും രാഷ്ട്രത്തിന്റെയും താൽപ്പര്യങ്ങളേക്കാൾ അവരുടെ വ്യക്തിപരവും ഗ്രൂപ്പുപരവുമായ താൽപ്പര്യങ്ങൾ കൂടുതൽ പ്രിയപ്പെട്ടതാണ്.

പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരും ദീർഘകാലമായി ഈ അവസ്ഥകൾ അഭിമുഖീകരിക്കാത്തവരുമായ മുസ്ലീം യുവാക്കൾ ഇക്കാര്യങ്ങളും കണക്കിലെടുക്കണം. കഴിഞ്ഞ അൻപത് വർഷത്തെ മത-സാമൂഹിക ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് പറയാൻ കഴിയും, മുസ്‌ലിംകൾക്കിടയിൽ ചിന്താപരവും മാനസികവുമായ പിന്നോക്കാവസ്ഥ കാണപ്പെടുന്നു. അവരിൽ നല്ല വിദ്യാഭ്യാസമുള്ളവരും ചിന്താശേഷിയുള്ളവരുമായ വ്യക്തികൾ പോലും കാലത്തിൻ്റെ ചുമരെഴുത്ത് വായിക്കാത്തവരാണ്. അതിനാൽ, ഈ പരിതസ്ഥിതിയിൽ നമുക്ക് ഒരു വഴി കണ്ടെത്തേണ്ടത് ആവശ്യമാണ്. രാഷ്ട്രീയവും രാഷ്ട്രീയ പങ്കാളിത്തവും നമ്മൾ അവഗണിക്കേണ്ടതില്ല. കാരണം രാഷ്ട്രീയ പങ്കാളിത്തം എല്ലാ ശാക്തീകരണത്തിൻ്റയും മാതാവാണ്, ഇതിനെ ഇംഗ്ലീഷിൽ Mother of all empowerments എന്ന് വിളിക്കുന്നു. പക്ഷേ രാഷ്ട്രീയം കുട്ടിക്കളിയല്ല.

ഇത് വളരെ പരുക്കനും കഠിനവുമായ ഗെയിമാണ്. ഇതിന് അറിവും ബുദ്ധിയും ആവശ്യമാണ്. നിങ്ങൾ നിലത്ത് ഓടി നിങ്ങളുടെ മുദ്ര പതിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ വികാരങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.എന്നാൽ ശൂന്യമായ വികാരങ്ങൾ ദോഷകരമാണ് മുസ്‌ലിംകൾ എന്നും ഇതിന് ഇരകളായിരുന്നു. മണ്ണ് മെരുക്കാതെയുള്ള അവരുടെ ധൂർത്ത് ഒരുപാട് നാശം വിതച്ചു.ഇത്തരം വിഡ്ഢിത്തങ്ങളെല്ലാം ഒഴിവാക്കണം. താടി – തൊപ്പി -ചാദർ – മസാർ പ്രതീകാത്മക രാഷ്ട്രീയത്തിന് നിന്നും ഉയർന്ന് യഥാർത്ഥ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാതെ, ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലൂടെ പോയി നഗരത്തിന്റെ പൊടി അരിച്ചെടുത്ത് ഒരു ഗ്രൗണ്ട് ലവൽ നേതൃത്വം കെട്ടിപ്പടുക്കുകയും സ്വന്തം കാലിൽ നിൽക്കുകയും വേണം – ഒപ്പം ഉറച്ചപൊതുജനാഭിപ്രായം രൂപീകരിക്കാൻ സാധിക്കണം.

ഉദാഹരണത്തിന് റൊട്ടി, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പൊതു സൗകര്യങ്ങൾ,ദേശീയ വിഭവങ്ങളിലെ പങ്ക്, ദേശീയ രാഷ്ട്രീയത്തിലെ പങ്കാളിത്തം എന്നിവക്കായി ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ രീതികളിലൂടെയും നമുക്ക് പോരാടേണ്ടതുണ്ട്. ജനാധിപത്യവും നിലവിലുള്ള ഭരണഘടനയും സംരക്ഷിച്ചുകൊണ്ട് നമ്മുടെ അവകാശങ്ങൾക്കായി പോരാടുക.നമ്മൾ പോരാടണം. ആവശ്യവും സാഹചര്യവും അനുസരിച്ച് നമുക്ക് സോപാധികവും നിരുപാധികവുമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാം.ഒരു കാര്യം വ്യക്തമാകണം.

പോക്കറ്റ് നേതൃത്വമോ പാരച്യൂട്ട് നേതൃത്വമോ സ്വീകരിക്കാൻ നാം വിസമ്മതിക്കണം.കാരണം ഈ നേതൃത്വം രാഷ്ട്രീത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നു.പക്ഷേ അത് പാർട്ടിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ല. ഊന്നുവടിയിലല്ലാതെ സ്വന്തം കാലിൽ നിൽക്കാനും സമയമാകുമ്പോൾ നിലപാടെടുക്കാനും കഴിയുന്ന ഒരു നേതൃത്വമാണ് നമുക്ക് വേണ്ടത്. നിങ്ങൾക്ക് കഴിയും ഈ പണി.രണ്ടോ നാലോ വർഷമല്ല, എണ്പത് വർഷമെടുത്തേക്കും.പക്ഷെ അങ്ങനെയല്ലാതെ ഒരു ഉറച്ച നേതൃത്വത്തെ സൃഷ്ടിക്കാൻ കഴിയില്ല. ഞാൻ ബീഹാറിൽ നിന്നാണ് ബീഹാറിലെ കർപ്പൂരി താക്കൂർ സൈക്കിൾ കാരിയറിൽ ഇരുന്ന് ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പോയി എല്ലാ പിന്നാക്ക വാർഡുകളെയും അരിച്ചുപെറുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിൻ്റെ ഫലം നിങ്ങളുടെ മുന്നിലുണ്ട്. ഇതാണ് കാൻശിറാം ചെയ്തത്. അതാണ് സിംഗ് ചെയ്യുന്നത്. കളിയുടെ നിയമം എല്ലാവർക്കും തുല്യമാണ്. ജന്മിത്വവും ഫ്യൂഡലിസവും അവസാനിച്ചു.വരേണ്യ രാഷ്ട്രീയത്തിന്റെയും ചാരുകസേര രാഷ്ട്രീയത്തിന്റെയും യുഗം അവസാനിച്ചു.നിങ്ങൾ രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ സ്വയം മാറി മണ്ണിൽ ഇറങ്ങി ജനങ്ങളുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പ്രവർത്തനം നടത്തണം. ആദ്യകാലങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കില്ല.പക്ഷേ ക്രമേണ നിങ്ങളുടെ ചുവടുകൾ ഉറച്ചുനിൽക്കുമ്പോൾ നിങ്ങൾക്കും വിജയം ലഭിക്കും.വരും നാളുകളിൽ ജനങ്ങളുമായി ഇടപഴകാനും പൊതു രാഷ്ട്രീയം കൈകാര്യം ചെയ്യാനുമുള്ള രാഷ്ട്രീയ തന്ത്രം നമുക്കുണ്ടാകണം.

ഓർക്കുക, നമ്മൾ സംസാരിക്കുന്നത് വർഗീയ-തീവ്രവാദ രാഷ്ട്രീയമല്ല.ദേശീയ പ്രശ്‌നങ്ങളെല്ലാം കൈകാര്യം ചെയ്യുകയും അടിച്ചമർത്തപ്പെടുന്ന എല്ലാവരുടെയും നന്മയ്ക്കായി പ്രവർത്തിക്കുകയും വേണം.നമ്മുടെ പ്രവർത്തന പദ്ധതിയിൽ അക്രമത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്ന കാര്യം കൂടി കൂട്ടിച്ചേർക്കണം. നിരപരാധികളുടെ ജീവനും സ്വത്തും മാനവും വീടും ലക്ഷ്യമിടുന്നത് കുറ്റകരമാണ്.എല്ലാ സാഹചര്യങ്ങളിലും അത് ഒഴിവാക്കേണ്ടത് ആവശ്യമാണ്. എന്നാൽ സ്വയം പ്രതിരോധം നമ്മുടെ നിയമപരമായ ബാധ്യതയും മനുഷ്യാവകാശവുമാണ്.അതിനാൽ അത് ഉപേക്ഷിക്കേണ്ട ആവശ്യമില്ല. നിയമ നിർവ്വഹണ ഏജൻസികൾ നിഷ്പക്ഷത പുലർത്താത്തതും സർക്കാരുകൾ പൗരന്മാർക്കിടയിൽ വിവേചനം കാണിക്കുന്നതും ഖേദകരമാണ്. അതിനാൽ വിഷയം സങ്കീർണ്ണമാകുന്നു. എന്നിരുന്നാലും ഇത് ഒരു വസ്തുതയാണ്. ഇതിന് ക്ഷമയും വിവേകവും ആവശ്യമാണ്.

ഞാൻ മുകളിൽ സൂചിപ്പിച്ച ആന്തരികവും ബാഹ്യവുമായ കാരണങ്ങളെക്കാൾ കൂടുതൽ ദോഷകരവും അപകടകരവും ആണ് താഴെ പറയുന്നവ.അവയിൽ ഒരു ശത്രു വിദ്യാവിഹീനതയും മറ്റേതു ദാരിദ്ര്യവുമാണ്. ഇതാണ് നമ്മുടെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം.ഒരിക്കൽ ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കവെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു: ലോകമെമ്പാടും അതിക്ഷേപിക്കപ്പെടുന്ന ഊർജ്ജസ്വലമായ ഗുജറാത്ത്.12 വർഷം തുടർച്ചയായി മോദിജി മുഖ് മന്ത്രിയായിരുന്നിടത്ത് ഒരു മുസ്ലീം ഉണ്ട്. നാല് തലമുറകളായി സൈക്കിൾ നാല്പത് വർഷമായി സൈക്കിൾ റിപ്പയറിംഗാണ്ട ജോലി. അയാളുടെ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് ബിജെപിക്കാർ മുസ്ലിംളെ പഞ്ചർ നിർമ്മാതാക്കൾ എന്ന് വിളിച്ച് പരിഹസിക്കാൻ തുടങ്ങിയത്. ഇത് അവർക്കിടയിൽ സഹതാപം സൃഷ്ടിച്ചില്ല.മറിച്ച് കൂടുതൽ അവഹേളനമുണ്ടാക്കി. മുസ്ലിംകളെ വെറുപ്പോടെ കാണാൻ തുടങ്ങി.

സമകാലിക ഇന്ത്യയിലെ മൊത്തം ജനസംഖ്യ പരിശോധിച്ചാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യവും അജ്ഞതയും ഉള്ള സമൂഹം മുസ്ലിംകളാണ്.നിങ്ങൾ എന്താണ് ചെയ്തതു, അജ്ഞതയുടെയും ദാരിദ്ര്യത്തിന്റെയും ചെളിക്കുണ്ടിൽ മുസ്ലിംകൾ. അവരെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ഗൗരവപൂർണ്ണമായ ശ്രമങ്ങളൊന്നും നടക്കുന്നുമില്ല. അജ്ഞത ദാരിദ്ര്യത്തെയും ദാരിദ്ര്യം അജ്ഞതയെയും വളർത്തുന്നു. ഈ ദൂഷിത വലയം തകർക്കുന്നത് വരെ നമുക്ക് ഈ ചെളിക്കുണ്ടിൽ നിന്ന് കരകയറാനാവില്ല. ഇതിനായി, അജ്ഞതയെ നേരിട്ട് ആക്രമിക്കേണ്ടതുണ്ട്.അതിൽ നിന്ന് ദാരിദ്ര്യത്തിൽ നിന്നുള്ള മോചന വഴി തെളിഞ്ഞുവരും.

സർക്കാർ നമുക്കുവേണ്ടി എന്തൊക്കെ പദ്ധതികൾ ആസൂത്രണം ചെയ്താലും ഇല്ലെങ്കിലും, നിലവിലുള്ള സംവിധാനം പൂർണമായി പ്രയോജനപ്പെടുത്താനും വിടവുകൾ നികത്താനുമുള്ള ശ്രമത്തിനായിരിക്കണം നമ്മുടെ പ്രഥമ പരിഗണന.ഒരു ബദൽ മാർഗം കണ്ടെത്തേണ്ടതുണ്ട്. ഒരു ചെറിയ ലേഖനത്തിൽ പൂർണ്ണമായി ഉൾപ്പെടുത്താൻ കഴിയാത്ത ഒരു നീണ്ട വിഷയമാണിത്. അതുകൊണ്ട്, ചില പ്രധാന വശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എല്ലാ പാവപ്പെട്ട ആളുകളെയും അതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ക്ഷണിക്കുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ നദികളിൽ ധാരാളം വെള്ളം ഒഴുകിയെങ്കിലും ഇതുവരെ നമ്മിൽ ആശങ്ക സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.. കടന്നു പോയത് മറക്കണം. ഇത് വിലപിക്കാനുള്ള സമയമല്ല. കുറ്റാരോപണങ്ങൾക്കും ആവലാതികൾക്കും അനുയോജ്യമായ സന്ദർഭവുമല്ല.നിരന്തരമായ പ്രയത്നം തേടുന്നതാണ് നമ്മുടെ കാലഘട്ടം

ലക്ഷ്യം നിർണ്ണയിക്കാതെ ഒന്നും നേടുക സാധ്യമല്ല. അതുകൊണ്ട് 2034-ഓടെ അതായത് പത്ത് വർഷത്തിനുള്ളിൽ മുസ്‌ലിംകൾക്കിടയിൽ 100% സാക്ഷരത കൈവരിക്കാനും ഒരു മുസ്‌ലിം ആൺകുട്ടിക്കും പെൺകുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനും ഉപയുക്തമായ ഒരു സംയുക്ത പദ്ധതി തയ്യാറാക്കുക എന്നതാണ് ആദ്യത്തെ ദൗത്യം. അതുപോലെ നമുക്കിടയിലെ ബഹുമുഖ ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയുന്ന വിധത്തിൽ രാജ്യത്തിന്റെ വിഭവങ്ങൾ ആസൂത്രണം ചെയ്യാൻ നമുക്ക് തീരുമാനിക്കാം.

ഈ ലക്ഷ്യം എങ്ങനെ കൈവരിക്കുമെന്ന് കണ്ടെത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുസ്ലീം -അമുസ്‌ലിം വിദഗ്ധരെ ഉൾപ്പെടുത്തി പ്രായോഗിക പദ്ധതി തയ്യാറാക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും വേണം. ഈ സമിതി ആദ്യം ലഭ്യമായ വിഭവങ്ങൾ അവലോകനം ചെയ്യുകയും തുടർന്ന് മേഖലയിലെ അജ്ഞതയും ദാരിദ്ര്യവും പഠിക്കുകയും കർമ്മ പദ്ധതി നിർദ്ദേശിക്കുകയും ചെയ്യും.

എല്ലാ മുസ്ലീം ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യം ശ്രദ്ധിച്ച് രാജ്യത്തെ ഈ ചെളിക്കുണ്ടിൽ നിന്ന് കരകയറ്റണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കാലാകാലങ്ങളിൽ ഞാൻ എന്റെ ചിന്തകളും നിർദ്ദേശങ്ങളും പങ്കിടുന്നത് തുടരും. ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ്, ശരീഅ എമിറേറ്റ് ബിഹാർ, ബറേൽവി ജമാഅത്ത്, അഹ്‌ലെ ഷിയാ ജമാഅത്ത് എന്നിവയുടെ നേതാക്കളും മുസ്‌ലിംകളിലെ വിവിധ രാഷ്ട്രീയ പാർട്ടികളും ഈ ദിശയിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും വിഷയം സഗൗരവം പരിഗണിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. അതിനായി ഒരു സംയുക്ത ഉപദേശക സമിതി ഉണ്ടാക്കുക.ഈ സംഘടനകൾ നേരിട്ട് മുന്നിട്ടിറങ്ങുന്നില്ലെങ്കിൽ മുസ്ലിം മജ്ലി സെ മുശാവത്ത് ഈ ദൗത്യം ഏറ്റെടുക്കണം.നിലവിലെ സാഹചര്യത്തിൽ ഈ ദൗത്യം മുൻഗണനയും പ്രാധാന്യവും അർഹിക്കുന്നു.

 

വിവ: എം.ബി.അബ്ദുർ റഷീദ് അന്തമാൻ

(ബീഹാർ ഇൻ്റർമീഡിയറ്റ് എജ്യുക്കേഷൻ കൗൺസിൽ മുൻ വൈസ് ചെയർമാനാണ് ലേഖകൻ)

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles