Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിൻ്റെ ഗസ്സ യുദ്ധം; 40 ദിനങ്ങൾ പിന്നിടുമ്പോൾ

ഇസ്രായേലിലെ അടിയന്തര ഗവൺമെന്റിലെ അംഗമായ ബെന്നി ഗാന്റ്‌സിന്റെ രൂപം 2023 നവംബർ 15 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു ക്രിത്രിമ പത്രസമ്മേളനത്തിൽ – ഗസ്സ മുനമ്പിലെ ഇസ്രായേലിന്റെ യുദ്ധത്തിന്റെ നാൽപ്പതാം ദിവസം – വളരെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ ഒരു ഭാവമായിരുന്നു. വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ ഒരു ചോദ്യത്തിനും ബെന്നി ഉത്തരം നൽകിയില്ല. പ്രത്യേകിച്ച് ഇസ്രായേൽ സേനയെ സംബന്ധിച്ച മിക്ക ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയതിനു പുറമേ, പലതവണ സ്വരം താഴ്ത്തിയും ഉച്ചത്തിലുള്ള ശബ്ദത്തിലും സംസാരിക്കുന്നതും മോശമായ വിധം മൂക്ക് തുടയ്ക്കുന്നതും ഉൾപ്പെടെയുള്ള ശരീരഭാഷയിൽ അദ്ദേഹം അത് പ്രതിഫലിപ്പിച്ചു. അമേരിക്ക ഗസ്സയിലെ ഷിഫാ ഹോസ്പിറ്റൽ സമുച്ചയത്തിന് നേരെ ആക്രമണത്തിനു പച്ചക്കൊടി കാണിച്ചത് ഹമാസ് കമാൻ്റ് സെൻ്റർ അവിടെയാണെന്ന കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു’.

ബുധനാഴ്ച ഉച്ചവരെ അൽ-ഷിഫ ഹോസ്പിറ്റലിൻ്റെ മുക്കു മൂലകൾ പരിശോധിച്ചിട്ടും അവരുടെ അവകാശവാദങ്ങൾക്ക് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് ഇസ്രായേലി റേഡിയോ പ്രഖ്യാപിച്ചു. കൂടാതെ ബേസ്‌മെന്റിലെ മരുന്നു – ഉപകരണ സ്റ്റോർ റൂമുകളും പതിവുപോലെ പ്രാകൃതമായ രീതിയിൽ നശിപ്പിച്ചു. ഒരുപക്ഷേ അവർ ശ്രമിച്ചത് ഈ ഓപ്പറേഷനിലൂടെ തെറ്റായ വിജയം സൃഷ്ടിക്കുക എന്നതാവാം.കഴിഞ്ഞ ഒക്‌ടോബർ ഏഴാം തീയതി മുതൽ ഗാസ മുനമ്പിൽ അവർ ചെയ്യുന്ന യുദ്ധക്കുറ്റങ്ങളുടെ റെക്കോർഡിലേക്ക് ഇതും ചേർത്തുവെക്കാം.യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അമേരിക്കൻ-ഇസ്രായേൽ രഹസ്യാന്വേഷണ പരാജയമാണിത്.

ജയത്തിൻ്റെയും പരാജയത്തിന്റെയും ആന്തരിക സംഘർഷങ്ങളുടെയും സ്വരമാണ് ഗാന്റ്സിന്റെ പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. “നമ്മുടെ ഐക്യം നിലനിർത്തിയാൽ നാം ജയിക്കും” എന്ന പ്രസ്താവന അദ്ദേഹം പലതവണ ആവർത്തിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ അവർ ഒരുമിച്ച് പത്രസമ്മേളനം നടത്താറുണ്ടായിരുന്നു. ഇപ്പോൾ ഓരോ മന്ത്രിമാരും വെവ്വേറെ പ്രസ്താവനകൾ നടത്തിയതിന് ശേഷം അദ്ദേഹം ഒരു പ്രത്യേക പത്രസമ്മേളനം നടത്തുന്നു. നെതന്യാഹു അവരോട് പരസ്യമായി വിയോജിക്കുകയും ഉത്തരവാദിത്തം നിഷേധിക്കുകയും ചെയ്യുന്നു എന്ന വസ്തുതയിൽ നിന്ന് ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമാകണമെന്ന് വ്യക്തമാകുന്നു.

നാൽപ്പത് ദിവസത്തെ യുദ്ധത്തിന് ശേഷം ഗസ്സയും അതിലെ പുരുഷന്മാരും സ്ത്രീകളുമുൾക്കൊള്ളുന്ന ജനതയും ചരിത്രം സൃഷ്ടിക്കുകയാണെന്ന് യുദ്ധത്തിന്റെ ഡാറ്റയുടെയും ഇസ്രായേലികളുടെ കനത്ത നഷ്ടങ്ങളുടെയും എല്ലാ മേഖലകളിലെയും പരാജയങ്ങളുടെയും അടിസ്ഥാനത്തിൽ നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. അവരുടെ ദൃഢതയും ക്ഷമയും ലോകത്തിന്റെ മുഖച്ഛായ മാറ്റുക തന്നെ ചെയ്യും. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, നുണകൾ, പരദൂഷണം, സൈനിക – ഇൻ്റലിജൻസ് പരാജയം എന്നിവ അതിൻ്റെ ജനിതകമായ ഘടനയിലേക്ക് ചേർത്ത് വെക്കാവുന്നതാണ്. ഇസ്രയേലിൻ്റെ കൂട്ടക്കുരുതിക്ക് തടയിടാൻ കഴിയാത്ത നിസ്സഹായാവസ്ഥ മനുഷ്യരാശിക്ക് കൂടുതൽ നാണക്കേടും അപമാനവും വരുത്തി വെക്കുന്നതുമാണ്.

ഇസ്രയേൽ അതിനിവേശ ശക്തിയെ പൂർണമായി പിന്തുണയ്ക്കുന്ന തെമ്മാടി രാഷ്ട്രമായ അമേരിക്ക എന്ന ലോകത്തിലെ വൻ ശക്തിയോടുള്ള സംഘർഷവും ചെറുത്തുനിൽപ്പുമാണ് 40 ദിവസമായി ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെയും പടിഞ്ഞാറിന്റെയും ആധിപത്യത്തിൽ നിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനുള്ള ക്രഡിറ്റ് ഗസ്സക്കാർക്കായിരിക്കും. ഒരു അജയ്യ ശക്തിയായി ഊതി വീർപ്പിക്കപ്പെട്ട, ഉള്ളുപൊള്ളയായ ഇസ്രയേലിൻ്റെ അന്ത്യത്തിൻ്റെ ആരംഭമാണിത്.

നാൽപ്പത് ദിവസമായി ഇസ്രയേൽ എല്ലാ തലങ്ങളിലും – രാഷട്രീയ-രാഷട്രാന്തരീയ-സൈനിക – ഇൻ്റലിജൻസ് മേഖലകളിലെല്ലാം – പരാജയത്തിനു മേൽ പരാജയം നേരിടുന്നതായി നാം കാണുന്നു. ഈ യുദ്ധം ഇസ്രയേലിന്റെ അസ്തിത്വം അപായപ്പെടുത്തിയേക്കാം.അതിന്റെ നേതാക്കൾ യുദ്ധക്കുറ്റവാളികളാണ്, അക്രമികളാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവർ പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

യുദ്ധം അവസാനിക്കുന്ന ദിവസം സയണിസ്റ്റുകൾക്കിടയിൽ ആഭ്യന്തര സംഘർഷം ആരംഭിക്കും. അവർ ക്രൂരമായ ചെന്നായ്ക്കളെപ്പോലെ പരസ്പരം കടിച്ചുകീറും. അവർ തമ്മിലുള്ള കിടമത്സരം കഠിനമായതിനാൽ ആരും അവർക്കിടയിൽ അനുരഞ്ജനത്തിൽ വിജയിക്കില്ല. നെതന്യാഹുവും പ്രധാന സയണിസ്റ്റ് യുദ്ധക്കുറ്റവാളികളും ജയിലിൽ പോകും. അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടും. ഫലസ്തീൻ അതിന്റെ യഥാർത്ഥ ജനതയിലേക്ക് മടങ്ങിവരും. സയണിസ്റ്റുകൾ അവർ വന്നിടത്തേക്ക് തിരിച്ചു പലായനം ചെയ്യും. അല്ലാഹു വിൻ്റെ ഇച്ഛയുണ്ടെങ്കിൽ അവ സ്വപ്നങ്ങളോ മിഥ്യാധാരണകളോ അല്ല. ചരിത്രം ഗൗരവത്തോടെ വായിക്കുന്നവർക്ക് കിട്ടുന്ന ഗുണപാഠമാണ്. പ്രാപഞ്ചിക നടപടി ക്രമങ്ങളെക്കുറിച്ച് വിചിന്തനം നടത്തുന്നവർക്ക് വ്യക്തമായി ഗ്രഹിക്കാവുന്ന യാഥാർത്ഥ്യമാണ്. കൂടാതെ അല്ലാഹുവിൻ്റെ അലംഘനീയമായ വാഗ്ദാനവുമാണ്.
നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: ”അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.” അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.(അന്നൂര്‍ : 55)

വിവ:എം.ബി.അബ്ദുർ റഷീദ് അന്തമാൻ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles