Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ചാനലുകളുടെ 14 അവതാരകർ

മുഖ്യധാരാ മാധ്യമങ്ങളായ ചില ടിവി ചാനലുകളെയും അവതാരകരെയും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ പ്രഖ്യാപിച്ചത് ഈയിടെയാണ്. തങ്ങളുടെ പരിപാടികളിലേക്കും പത്രസമ്മേളനങ്ങളിലേക്കും അവരെ ക്ഷണിക്കുകയോ അവരുടെ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കുകയോ ചെയ്യില്ലന്നും അവർ തീരുമാനിച്ചിട്ടുണ്ട്. അത്തരം ചാനലുകളുടെ ആങ്കർമാരുമായി സംസാരിക്കുകയോ അഭിമുഖം നൽകുകയോ ചെയ്യില്ല. സ്വകാര്യ സോഷ്യൽ മീഡിയ ചാനലുകളുമായി മാത്രമേ സമ്പർക്കം പുലർത്തൂ എന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ ആങ്കർമാരുമായി സംസാരിക്കുകയും ചെയ്യും. ഇത്തരമൊരു തീരുമാനത്തിന്റെ കാരണം, എല്ലാവർക്കും അറിയാവുന്നതുപോലെ, ആ ഇനത്തിൽപെട്ട മാധ്യമങ്ങൾ സർക്കാറിന്റെ അടിമയായി മാറിയിരിക്കുന്നുവെന്നതാണ് സത്യം. ഈ മാധ്യമ സ്ഥാപനങ്ങളിലെ മിക്ക അവതാരകരും പ്രധാനമന്ത്രിയുടെ സ്വകാര്യ സേവകൻമാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്, പ്രധാനമന്ത്രിയാവട്ടെ അവരെ നന്നായി പരിപാലിക്കുകയും ചെയ്യുന്നു. ഹിന്ദു-മുസ്ലിം തർക്കങ്ങൾ ഉണ്ടാക്കുന്നതിൽ ഈ അവതാരകർക്ക് വലിയ പങ്കുമുണ്ട്. പ്രതിപക്ഷ പാർട്ടികൾ, മതന്യൂനപക്ഷങ്ങൾ, ദലിതർ, താഴ്ന്ന വിഭാഗങ്ങൾ എന്നിവർക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് ഇവരുടെ ഹോബിയാണ്. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ മുഖസ്തുതിക്കാരുടെയും ഹോബിയും ഇതുതന്നെയാണല്ലോ. പ്രതിപക്ഷ നേതാക്കൾക്കെതിരെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്കെതിരെ നെഗറ്റീവ് പബ്ലിസിറ്റിക്കായി കോടിക്കണക്കിന് രൂപയാണ് ഈ ചാനലുകളുടെ സഹായത്തോടെ ചിലവഴിച്ച് കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ അവരുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതുമുതൽ, പ്രധാനമന്ത്രിയുടെ ധാർഷ്ട്യം എല്ലാ പരിധികളും ലംഘിച്ചിരിക്കയുമാണ്. ആങ്കറുമാർ ആകാശത്തെ തങ്ങളുടെ തലയ്ക്കു മുകളിലൂടെ പിടിക്കുന്ന വിദ്യയാണിത്. രാഹുലിനൊപ്പം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിക്കുന്നു. ഈ അവതാരകരുടെ വിരുദ്ധ നിലപാട് അതിന്റെ എല്ലാ പരിധികളും കടന്നപ്പോഴാണ് പ്രതിപക്ഷ സഖ്യം ഈ നടപടി സ്വീകരിച്ചത് എന്നും നാം മനസ്സിലാക്കണം. ഈ ആങ്കർമാർ അവരുടെ ദുശ്ശീലങ്ങൾ നിർത്തില്ലെങ്കിലും, അവർ പ്രതിപക്ഷത്തിനെതിരെ സംസാരിക്കുന്നത് തുടരുകതന്നെ ചെയ്യും. എങ്കിലും അവരുടെ തെറ്റായ പ്രവർത്തനങ്ങളിൽ ഒരു തരത്തിലും ഞങ്ങൾക്ക് പങ്കില്ലെന്ന് പ്രതിപക്ഷത്തിന് സംതൃപ്തരാകാനും സാധിക്കും. അതുകൊണ്ടാണ് ഈ അവതാരകരോട് സംസാരിക്കുകയോ അവരുടെ പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെ അവരെ പരോക്ഷമായി പിന്തുണയ്ക്കുന്നില്ല എന്ന മെസേജ് നൽകാനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ തീരുമാനം വഴി സാധിച്ചിരിക്കുന്നത്.

എന്താണ് അവരുടെ ജോലി?

ബഹിഷ്കരിക്കപ്പെട്ട അവതാരകരുടെ പേരുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അവർ 14 പേരുണ്ട്. എന്നാലിത് ഇനിയും വർദ്ധിക്കും, കാരണം ഇത്തരം നിലപാടുകാർ ഏറിയും കുറഞ്ഞും ഇപ്പോൾതന്നെ ധാരാളമുണ്ട്. ഈ പതിന്നാലുപേർ വളരെ പ്രശസ്തരും കുപ്രസിദ്ധരുമാണന്ന് എല്ലാവർക്കും അറിയാമെന്ന് മാത്രം. ഇവരാരും മണിപ്പൂർ ദുരന്തത്തെക്കുറിച്ച് സംസാരിച്ചില്ല, കാരണം പ്രധാനമന്ത്രി അത് പറഞ്ഞില്ല. ഗുസ്തിക്കാരികളായ ആ പെൺമക്കളെ അവർ അപകീർത്തിപ്പെടുത്തുകയായിരുന്നു. മന്ത്രിമാർ പറയാത്തതിനാൽ ആരും അദാനിയുടെ പേര് പറയാറില്ല. രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും അവരുടെ അനുയായികളെയും അപമാനിക്കുന്നതിൽ മാത്രമാണ് അവർക്ക് താൽപ്പര്യവും മിടുക്കും. ഇതെല്ലാം കൊണ്ടാണ് മുസ്‌ലിംകൾക്കും ദലിതർക്കും ആദിവാസികൾക്കും താഴ്ന്ന ജാതിക്കാർക്കും എതിരെ ഇവർ നങ്കൂരമിട്ടത്. ഈ വിഭാ​ഗക്കാർ പൊതുവെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരാണല്ലോ. ആ പതിനാല് പേരുകളിലൊന്ന് സുധീർ ചൗധരിയാണ്. കർണാടക സർക്കാർ അതിന്റെ ഒരു പദ്ധതി പ്രകാരം മുസ്ലീം ഡ്രൈവർമാർക്ക് 50,000 രൂപ സബ്സിഡിയോടെ ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു, പട്ടികജാതി-പട്ടികവർഗക്കാർക്ക് 75,000 രൂപ വരെയും സബ്സിഡി ഉണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്തതെന്ന് സുധീർ ചൗധരി ഒരു മാസത്തേക്ക് തുടർച്ചയായി ചോദിച്ച് കൊണ്ടെയിരുന്നു. തെരഞ്ഞെടുപ്പുകളിലും കലാപങ്ങളിലും ഹിന്ദു എന്ന് വിളിക്കുന്ന പട്ടികജാതി-പട്ടികവർഗക്കാർക്കാരെ ഹിന്ദുവായി ഇപ്പോൾ പരിഗണിക്കുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ ചൗധരിയോട് ഇപ്പോൾ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കോടതിയിലുണ്ട്. ഒരിക്കൽ അദ്ദേഹം ഹാജരായി തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേസ് അത്ര നിസ്സാരമല്ലെന്ന് പറഞ്ഞ് കർണാടക ഹൈക്കോടതി നിരസിച്ചിരിക്കയാണ്. കോടതി സെപ്തംബർ 19ന് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. ഇദ്ദേഹം നേരത്തെ സീ ന്യൂസിൽ ഉണ്ടായിരുന്നു, അവിടെയും ഇയാൾക്കെതിരെ കേസുണ്ട്. ഇപ്പോൾ “ആജ് തക്” ചാനലിലാണുള്ളത്. സർക്കാരിന്റെ മുഖസ്തുതിക്കാരായതിനാൽ എല്ലാ നടപടികളിൽനിന്നും എളുപ്പത്തിൽ രക്ഷപ്പെടുന്നതും നാം കാണുന്നുണ്ടല്ലോ.

സാരമില്ല, ഇങ്ങനെതന്നെയായിരിക്കും

രാവിലെ എഴുന്നേറ്റ് ജോലി തുടങ്ങുന്നതിന് മുമ്പ് രാഹുല് ഗാന്ധിയെയും കുടുംബത്തെയും പത്തോ ഇരുപതോ തവണ അധിക്ഷേപിക്കൽ പ്രധാനമന്ത്രിയുടെ ഒരു ശീലമായിരിക്കുന്നു എന്ന് വേണം കരുതാൻ. “ഇന്ത്യ” എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പേരിലുള്ള ഞെട്ടലിലാണ് ഭരണപക്ഷമെന്നത് മറ്റൊരു കാര്യം. ഓരോ ദിവസവും ഇന്ത്യയുടെ പേര് മാറ്റുന്നതിനോ തെറ്റായി ചിത്രീകരിക്കുന്നതിനോ എന്തെങ്കിലും ചെയ്യുന്ന തിരക്കിലുമാണവർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു ഫാക്ടറി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മധ്യപ്രദേശിൽ എത്തിയപ്പോൾ, അദ്ദേഹം അവിടെ ഒരു നീണ്ട പ്രസംഗം നടത്തുകയുണ്ടായി. അതിൽ അദ്ദേഹം ഇന്ത്യ യൂണിയന് ഒരു പേര് കണ്ടുപിടിച്ചിരുന്നു. അതായത് ഇന്ത്യയുടെ ‘എ’ വേർപെടുത്തി ‘ഇന്ദി’ ആക്കി. ഇപ്പോൾ മോദിയുടെ മുഖസ്തുതിക്കാർ ഈ പുതിയ പേര് വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. Bhrashtachar, പരിവാർവാദ്, തിഷ്ടി കരൺ എന്നിങ്ങനെ മൂന്ന് പ്രധാന ആരോപണങ്ങളാണ് രാഹുല് ഗാന്ധിയുടെ കുടുംബത്തിനെതിരെ മോദിക്കുള്ളത്. കോൺഗ്രസ് പാർട്ടി മുസ്ലിം വോട്ടുകൾ നേടുന്നതിന് ധാരാളം നൽകുന്നുണ്ട്, എന്നാൽ രാഹുൽ ഗാന്ധി മുസ്ലികൾക്ക് നൽകിയതിന്റെയും ബി.ജെ.പി ഹിന്ദുക്കൾക്ക് നൽകുന്നതിന്റെയും കണക്ക് പറയുന്നില്ല എന്നതാണ് തിഷ്ടി കരൺ കൊണ്ട് മോദി അർത്ഥമാക്കുന്നത്. ദളിതർക്ക് സംവരണം നൽകുന്നത് അവരെ ഹരിജനങ്ങളായി നിലനിർത്താനാണ്. മുസ്ലിമോ ക്രിസ്ത്യാനിയോ ആകുന്ന ദളിതന്റെ സംവരണം റദ്ദാക്കപ്പെടുന്നു. അതായത്, ഹിന്ദുക്കളായി തുടരുന്നിടത്തോളം കാലം ദളിതർക്ക് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകും. മതം മാറിയാൽ സംവരണം നൽകില്ല എന്ന് ഉറപ്പ്. ഈ സംവരണത്തിന് ദാരിദ്ര്യവും ദുരിതവുമായി ഒരു ബന്ധവുമില്ല. പലരും ​ഗോദീ മീഡിയ എന്ന് വിളിക്കുന്ന മാധ്യമങ്ങൾക്ക് സർക്കാർ വൻതോതിലാണ് സഹായങ്ങൾ നൽകുന്നത്. ചില മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനുള്ള ‘ഇന്ത്യ’യുടെ തീരുമാനം അവർക്ക് പ്രശ്നമല്ല. സർക്കാർ അവരെ വളർത്തുകയാണ്. പ്രത്യയശാസ്ത്രത്തിലും നയപരിപാടിയിലും അവർ നിലവിൽ ഉള്ളത് പോലെ തന്നെ ആയിരിക്കും എന്ന് സാരം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles