Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ സ്വതന്ത്രവും നീതിയുക്തവുമാണോ?

കഴിഞ്ഞ ആഴ്‌ച പാർലമെന്റിൽ വെച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്ന് പരിശോധിക്കാൻ ഇന്ത്യ ഒരു പാനലിനെ നിയമിച്ചുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം നമ്മളെ ശരിക്കും ഞെട്ടിച്ചു.

ഈ ആഴ്‌ച “ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്” എന്നതിന്റെ സാധ്യതയെക്കുറിച്ച് നമ്മൾ വേവലാതിപ്പെടുമ്പോഴാണ് “ഭാരതത്തിന്റെ പ്രസിഡന്റ്” എന്ന പേരിൽ അയച്ച ജി 20 അത്താഴ ക്ഷണം ഭാരതമെന്ന് രാഷ്ട്രത്തിന് പുനർനാമകരണം ചെയ്യുമോ എന്ന അതിപ്രധാനമായ ഒരു ചോദ്യം ഉയർത്തുന്നത്.

അത്തരം സംഭ്രമജനകമായ സമയങ്ങളിൽ അറിയാവുന്ന ഏക വസ്തുത ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടിയായി മാറിയിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ടിന് വലിയ താൽപ്പര്യം ഉളവാക്കാത്തതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാൽ രണ്ടും നമ്മൾ ശ്രദ്ധിക്കേണ്ടതിന് ഒരു കാരണമുണ്ട്.

ഇന്ത്യൻ ജനാധിപത്യം ലിബറൽ ജനാധിപത്യത്തിന്റെ നിലവാരത്തിൽ എത്രമാത്രം താഴേക്ക് പതിച്ചാലും തിരഞ്ഞെടുപ്പ് മണ്ഡലത്തിൽ ശക്തമായി നിലകൊള്ളുന്നു എന്ന ആശയത്തിൽ നിന്നാണ് മോദി സർക്കാർ അതിന്റെ നിയമസാധുത നേടുന്നത്.

മാധ്യമങ്ങളുടെ ശ്വാസംമുട്ടൽ, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം കുറയുന്നത്, സ്ഥാപനപരമായ പരിശോധനകളും സന്തുലിതാവസ്ഥയും ദുർബലമാകുന്നത് തുടങ്ങിയ വിമർശനങ്ങൾ ഒരു വഴിക്ക് പോകുന്നുണ്ട്. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഇപ്പോഴും സ്വതന്ത്രവും നീതിയുക്തവുമായിരിക്കുന്നിടത്തോളം ഇതൊന്നും അത്ര കാര്യമുള്ള സംഗതിയല്ല.

ലളിതമായി പറഞ്ഞാൽ ഭൂരിപക്ഷവും സ്വേച്ഛാധിപത്യപരവുമായ ഒരു സർക്കാരിനെയാണ് ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നതെങ്കിൽ അവരുടെ ജനാധിപത്യ തിരഞ്ഞെടുപ്പിനെ നമുക്ക് മാനിക്കാം.

ജനാധിപത്യം സ്ഥാപിക്കാൻ തിരഞ്ഞെടുപ്പ് മത്സരം മാത്രം മതിയോ എന്നത് രാഷ്ട്രീയ നിരീക്ഷകർക്ക് വിട്ടുകൊടുത്ത വിഷയമാണ്. (ജേണൽ ഓഫ് ഡെമോക്രസിയുടെ സമീപകാല ലക്കത്തിൽ “ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണോ?” എന്ന ചോദ്യം ഉന്നയിച്ചിരുന്നു.)

പാരമ്പര്യമായി നാം കേട്ട് ശീലിച്ച ചോദ്യങ്ങൾക്ക് പകരം, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ സ്വതന്ത്രവും നീതിയുക്തവുമാണോ? എന്ന മറ്റൊരു ചോദ്യം ഗൗരവമായി ഉന്നയിക്കേണ്ട സമയമാണിത്.

എട്ട് ദേശീയ പാർട്ടികളുടെ സാമ്പത്തിക വിവരങ്ങൾ സമാഹരിച്ച ഒരു റിപ്പോർട്ട് അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി പുറത്തുവിട്ടിരുന്നു. 2020-21ൽ ബിജെപിയുടെ പ്രഖ്യാപിത ആസ്തി കോൺഗ്രസിന്റെ ഏഴര ഇരട്ടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

നിലവിലെ ഭരണ പാർട്ടി പ്രതിപക്ഷത്തേക്കാൾ സമ്പന്നമായതിൽ അതിശയിക്കാനില്ലെങ്കിലും ദീർഘകാലമായി നിലനിന്നിരുന്ന കണക്കുകൾ നോക്കുമ്പോഴാണ് അവർ തമ്മിലുള്ള അന്തരത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.

ബിജെപിയും കോൺഗ്രസും തമ്മിൽ വർദ്ധിച്ചുവരുന്ന സമ്പത്തിക അന്തരം

2004 നും 2014 നും ഇടയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യസർക്കാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. അന്ന് ബി.ജെ.പിയുടെ ഇരട്ടിയിലധികം സമ്പന്നരായിരുന്നു കോൺഗ്രസ്. രണ്ട് ദേശീയ പാർട്ടികൾ തമ്മിലുള്ള അന്തരം ഇന്നത്തെ പോലെ എവിടെയും കണ്ണ് നനയിച്ചിരുന്നില്ല.

കോൺഗ്രസിന്റെ ഭരണകാലയളവിനെ ബിജെപിയുടെ ഭരണവുമായി താരതമ്യം ചെയ്യുന്നത് ആപ്പിളും ഓറഞ്ചും താരതമ്യം ചെയ്യുന്നതിന് സമാനമാണെന്ന് ചിലർ വാദിക്കാൻ സാധ്യതയുണ്ട്. 1989 മുതൽ 2014 വരെ ഇന്ത്യയെ തകർത്തു കളഞ്ഞ ജനവിധികളുടെയും കൂട്ടുകക്ഷി സർക്കാരുകളുടെയും കാലഘട്ടമായിരുന്നു. 2014 ന് ശേഷം ഒരു പ്രബലമായ പാർട്ടി സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ബിജെപി സ്വന്തമായി ഒരു നിയമസഭാ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നു.

സ്വന്തമയി ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ഒരു പ്രബല പാർട്ടി സ്വാഭാവികമായും സമ്പത്തിന്റെ വലിയൊരു വിഹിതം സ്വായത്തമാക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ അർത്ഥവത്തായ താരതമ്യം മോദിയുടെ ഭരണകാലവും കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന നെഹ്‌റു ഭരണവും തമ്മിലായിരിക്കുമെന്ന വാദവും നിലവിലുണ്ട്. പക്ഷെ 1950-കളിലും 1960-കളിലും താരതമ്യപ്പെടുത്താൻ ആവശ്യത്തിന് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ വാദം പരിഹരിക്കാൻ കഴിയില്ല.

ചരിത്രപരമായ കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിന് പകരം വർത്തമാന കാലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഭരിക്കുന്ന പാർട്ടിയുടെ ആസ്തി അതിന്റെ ഏറ്റവും അടുത്ത എതിരാളിയുടെ സമ്പത്തിനേക്കാൾ ഏഴര ഇരട്ടി വരുന്ന ഒരു രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ക്രമാതീതമായി നടക്കുന്നത് കാണാൻ കഴിയുമോ എന്ന് ചോദിക്കുന്നതാകും നല്ലത്.

രാജ്യത്ത് രാഷ്ട്രീയ പാർട്ടികളുടെ നിലവാരമില്ലാത്ത കളികൾക്ക് കാരണമാകുന്നത് തിരഞ്ഞെടുപ്പ് സാമ്പത്തിക തലത്തിലേക്കുള്ള പ്രവേശനം മാത്രമല്ല. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാവകാശം കഴിഞ്ഞ ദശകത്തിൽ ഗണ്യമായി നഷ്ടപ്പെട്ടതും പ്രധാന കാരണമാണ്.

ഉത്തർപ്രദേശിലെ ഘോസിയിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിരവധി മുസ്ലീം വോട്ടർമാരെ സ്വതന്ത്രമായി വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി ഈയാഴ്ച നൽകിയ പരാതിയിൽ കമ്മീഷൻ വിധിക്കായി ആരും ശ്വാസമടക്കി കാത്തിരിക്കാത്തത് എന്തുകൊണ്ടാണെന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്.

ബിജെപി ഭരണത്തിൽ വരുന്നതിന് മുമ്പ് വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ബൂത്ത് പിടിച്ചെടുക്കൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ദുരാചാരങ്ങൾക്ക് രാജ്യം സാക്ഷിയായിട്ടില്ല എന്ന് ഇതിനർത്ഥമില്ല. വാർത്താ മാധ്യമങ്ങൾ അപൂർവ്വമായി മാത്രമേ അവരെ ഉയർത്തിക്കാട്ടുന്നുള്ളൂ എന്നതാണ് വ്യത്യാസം. വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കൽ, വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കൽ, പോളിംഗ് സംഖ്യയിലെ പൊരുത്തക്കേട് തുടങ്ങിയ ആരോപണങ്ങൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. എന്നാൽ അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ ആരെങ്കിലും അവയിൽ താഴെയെത്തുകയുള്ളൂ.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ പരാജയപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് വളരെക്കാലമായി നിലനിൽക്കുന്ന ചോദ്യങ്ങൾ കാപട്യം നിറഞ്ഞതാണ്.

തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമുള്ള സ്ഥലങ്ങളിൽ മാത്രമാണെന്ന വസ്തുതയിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കാൻ ഒരു അക്കാദമിക് പേപ്പർ ആവശ്യമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായുണ്ടായ ഫലങ്ങൾ കൃത്രിമം കാണിച്ചതിനാലാണോ എന്നതിനെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ സബ്യസാചി ദാസിന്റെ സൂക്ഷ്മമായ ഗവേഷണം ആഴത്തിലുള്ള ഇടപെടൽ നടത്തേണ്ടതായിരുന്നു. അതിനു പകരം അദ്ദേഹം തന്റെ സർവ്വകലാശാലയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി. അത് കൊണ്ട് തന്നെ ഇത്തരം വിഷയത്തിൽ ഭാവിയിലുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് യാതൊരു പ്രോത്സാഹനവും ലഭിക്കാൻ സാധ്യതയില്ല.

വിവ : നിയാസ് പാലക്കൽ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles