ഈയൊരൊറ്റ പുസ്തകം വായിക്കൂ. പണം കൊടുത്ത് വാങ്ങുന്ന വ്യക്തിത്വ വികസന തിയറി പുസ്തകങ്ങൾക്കൊന്നും നൽകാൻ കഴിയാത്ത അനുഭവജ്ഞാനം ഈ പുസ്തകം നൽകും – അതായിരുന്നു കമാൽ പാഷയുടെ ജീവിതം.
എത്ര മനോഹരമായിരുന്നു ആ ജീവിതം. കൺമുന്നിൽ വന്നതിനെല്ലാം പരിഹാരം കണ്ടെത്തിയ മനുഷ്യൻ. പടച്ചവനെ മാത്രം ഭയന്ന്, ദീനിനെ അഭിമാനമായി കൊണ്ടു നടന്ന്, പടപ്പുകൾക്ക് ആശ്വാസമായി ജീവിച്ചിരുന്നൊരാൾ. ആത്മകഥകൾ പലത് വായിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരനായി നിന്ന് ഇത്രയേറെ പ്രചോദിപ്പിച്ചൊരാളുടെ ജീവിതം അടുത്തെങ്ങും വായിച്ചിട്ടില്ല. വ്യക്തി സ്വയം പ്രസ്ഥാനമായി മാറുന്ന അനുഭവമാണ് കമാൽ പാഷയുടെ ജീവിതം.
***
യാത്രക്കിടയിൽ വായനക്കായി സാധാരണ കരുതാറുള്ളതുപോലെ പുസ്തകമൊന്നും കരുതിയിട്ടില്ലെന്ന വിവരം സഹയാത്രികനായ യാസിറിനോട് പറഞ്ഞപ്പോഴാണ് യാസിർ ബായി പറഞ്ഞത് : “എന്റെ കൈയിലൊരു പുസ്തകമുണ്ട്. നിങ്ങൾ വായിച്ചതാണോന്നറിയില്ല. കമാൽ പാഷ സാറിന്റെ ആത്മകഥയാണത്.” ‘പ്രബോധനത്തിൽ ഖണ്ഡശ വന്നപ്പോൾ ചില ഭാഗങ്ങൾ വായിച്ചിരുന്നു. എന്നാലും അത് പൂർണ്ണമായി വായിക്കാമല്ലോ’, എന്ന് ഞാൻ മറുപടി പറഞ്ഞു.
കൈയിലെടുത്ത പുസ്തകം, വായിച്ചു തീർത്തിട്ടാണ് താഴെ വെച്ചത്. വായനയും യാത്രയും ഒരുപോലെ സഫലമായ ദിവസമായിരുന്നു അത്.
കുറഞ്ഞ പേജുകൾ. വെറും 118 പേജ് മാത്രം. ഇസ്‌ലാമിക പ്രവർത്തകർ മാത്രമല്ല, സാധാരണ മുസ്‌ലിമും വായിച്ചിരിക്കേണ്ട പുസ്തകം. സാധ്യമാകുമോ എന്നറിയില്ല; പക്ഷെ നമ്മുടെ കാലത്ത് നമുക്ക് മാതൃകയാക്കാൻ പറ്റിയ മഹിതമായ ജീവിത മാതൃകയായിരുന്നു കമാൽ പാഷയുടെ ജീവിതം.
പ്രസാധകർ: IPH കോഴിക്കോട്.
മുഖവില : ₹ 180
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp