Current Date

Search
Close this search box.
Search
Close this search box.

ചെറുതുകളോടുള്ള സെക്യുലര്‍ ഭീതിയെക്കുറിച്ച്

islamo.jpg

27 അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന Thinking through islamophobia എന്ന പുസ്തകം വ്യത്യസ്തങ്ങളായ അക്കാദമിക വ്യവഹാരങ്ങളില്‍ പരന്ന് കിടക്കുന്ന ഇസ്‌ലാമോഫോബിയ എന്ന ആശയത്തെയാണ് പരിശോധിക്കുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സെന്റര്‍ ഓഫ് എത്‌നിസിറ്റി ആന്‍ഡ് റാസിസം സ്റ്റഡീസ് 2008 ല്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിന് വേണ്ടിയാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ രചിക്കപ്പെട്ടത്. ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ ഉപയോഗത്തെയും വിശ്വാസ്ത്യതയെയും കുറിച്ച് ലേഖകര്‍ക്ക് അഭിപ്രായവിത്യാസമുണ്ടെങ്കിലും ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ നല്‍കുന്നത് ഇസ്‌ലാമോഫോബിയയുടെ ചരിത്രത്തെയും അതിന്റെ പരിണതിയെയും സങ്കീര്‍ണ്ണതയെയും കുറിച്ച സമഗ്രമായ അവബോധം തന്നെയാണ്. 9/11 ന് ശേഷം സെക്യൂരിറ്റി ലെന്‍സുകളിലൂടെയാണ് മുസ്‌ലിംകള്‍ വീക്ഷിക്കപ്പെട്ടത്. അതുപോലെ ‘ചരിത്രപരമായി പുറത്താക്കപ്പെട്ടവര്‍’ എന്ന ഇമേജാണ് മുസ്‌ലിംകള്‍ അപരമായി പ്രതിനിധാനം ചെയ്യപ്പെട്ട സമൂഹങ്ങളില്‍ അവര്‍ക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം അവരുടെ മേല്‍ സൃഷ്ടിച്ച പരിമിതികളെക്കുറിച്ച ചിത്രം വായനക്കാരന് ഈ പുസ്തകത്തിലെ പഠനങ്ങള്‍ നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.

മുസ്‌ലിം വിരുദ്ധ മുന്‍ധാരണയുടെ രാഷ്ട്രീയത്തെക്കുറിച്ച് എല്ലാ അധ്യായങ്ങളും പൊതുവായി സംസാരിക്കുന്നുണ്ട്. അതിനാല്‍തന്നെ പുസ്തകത്തെക്കുറിച്ച രത്‌നച്ചുരുക്കം വായനക്കാരന് ലഭിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ സവിശേഷമായ പരിപ്രേക്ഷ്യങ്ങളെ മനസ്സിലാക്കുന്നതിനാവശ്യമായ വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ ലേഖകര്‍ മുമ്പോട്ട് വെക്കുന്നു. അവയില്‍ പ്രധാനമായും മനസ്സിലാക്കേണ്ടതാണ് വംശീയവല്‍ക്കരണം (മീര്‍&മദൂദ്), സാംസ്‌കാരിക വംശീയത (മീര്‍&മദൂദ്), ലിംഗപരമായ അടിച്ചമര്‍ത്തല്‍ (ബാനോ), മുസ്‌ലിം സാന്നിധ്യത്തിന്റെ പ്രശ്‌നവല്‍ക്കരണം (സല്‍മാന്‍ സയ്യിദ്), സൂക്ഷ്മമായ അസന്തുലിതത്തങ്ങള്‍ (ഖാന്‍), നിക്ഷ്പക്ഷമായ ഇമേജുകള്‍ (ടൈറര്‍), മുസ്‌ലിം സമുദായവുമായുള്ള സ്റ്റേറ്റിന്റെ ഡയലോഗ് (ബിര്‍ട്ട്), മുസ്‌ലിം ഭീഷണിയെ മനസ്സിലാക്കല്‍ (ഹാസിമി), മോറല്‍ ഭീതി (സെഡന്‍) തുടങ്ങിയവ.

ഹിജാബിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നെതര്‍ലാന്റിലെ മുസ്‌ലിം സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റത്തെ ഭയപ്പാടോടെ കാണുന്നവര്‍ ഓര്‍മിപ്പിക്കുന്നത് പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ അര്‍ജ്ജുന്‍ അപ്പാദുരെയുടെ (അണ്ണാദുരെ) ചെറുതുകളോടുള്ള ഭയം എന്ന ആശയമാണ്. വിശദമായി അദ്ദേഹം അതെഴുതുന്നുണ്ട്. ഇസ്‌ലാമോഫോബിയയെ ആഗോളീകരിക്കുന്നതില്‍ നിയോകണ്‍സര്‍വേറ്റീവ് ആഖ്യാനങ്ങളുടെ ഇംപാക്ടിനെക്കുറിച്ച് ഹാശിമി വിശദീകരിക്കുന്നുണ്ട്. അത്‌പോലെ റഷ്യ, ചൈന, തുര്‍ക്കി എന്നിവിടങ്ങളിലെ ഇസ്‌ലാമോഫോബിയയുടെ സവിശേഷമായ ചരിത്രപശ്ത്താലത്തെക്കുറിച്ച ചെറിയ വിവരണവും പുസ്തകത്തിലുണ്ട്.

ഈ പുസ്തകം നല്‍കുന്ന അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ ഭയത്തോടെ നോക്കിക്കാണുന്ന സ്റ്റേറ്റിന്റെ അധികാരത്തിന് സ്വന്തത്തെ പണയം വെച്ച രാഷ്ട്രീയ നേതാക്കന്‍മാര്‍ മതവിഭാഗക്കാരും കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട നയങ്ങളിലില്‍ പുനരാലോചന നടത്തുമെന്ന് പ്രതീക്ഷിക്കാം. സല്‍മാന്‍ സയ്യിദും അബ്ദുല്‍ കരീം വകീലും ചേര്‍ന്ന് എഡിറ്റ് ചെയ്ത 319 പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ C. Hurst, Publishers ആണ്.

Related Articles