Current Date

Search
Close this search box.
Search
Close this search box.

വിന്‍സെന്റ് ഇമ്മാനുവല്‍

അമേരിക്കയിലെ റാസ്റ്റ്-ബെല്‍റ്റിലാണ് വിന്‍സ് ഇമ്മാനുവല്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധ നടക്കുന്ന സമയത്ത് ഇറ്റലിയില്‍ നിന്നും യുഗോസ്ലാവിയയില്‍ നിന്നും കുടിയേറിയവരാണ് അദ്ദേഹത്തിന്റെ കുടുംബം. ഷിഗാഗോയില്‍ താമസമാക്കിയ അദ്ദേഹത്തിന്റെ കുടുംബം പ്രാദേശിക യൂണിയന്‍ മൂവ്‌മെന്റില്‍ അംഗത്വമെടുക്കുകയും, 1937-ലെ മെമ്മോറിയല്‍ ഡേ കൂട്ടക്കൊല പോലെയുള്ള സായുധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. 2002-ലാണ് അമേരിക്കയുടെ മറൈന്‍ കോര്‍പ്പ്‌സില്‍ സ്‌ക്വാഡ് ഓട്ടോമാറ്റിക്ക് മെഷീന്‍ ഗണ്‍ കൈകാര്യം ചെയ്യുന്ന ആളായി വിന്‍സെന്റ് ജോലിയില്‍ പ്രവേശിച്ചത്. രണ്ട് തവണ ഇറാഖില്‍ പോയി മടങ്ങി വന്നതിന് ശേഷം, മൂന്നാമത്തെ തവണ കൂടി ഇറാഖിലേക്ക് പോകാനുള്ള സര്‍ക്കാറിന്റെ കല്‍പ്പന അനുസരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുദ്ധ വിരുദ്ധ കാര്യപരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് വിന്‍സെന്റ് ‘വെറ്ററന്‍സ് ഫോര്‍ പീസ് ആന്റ് ഇറാഖ് വെറ്ററന്‍സ് എഗൈന്‍സ്റ്റ് ദി വാര്‍’ എന്ന സംഘടനയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമായി. 2008-ല്‍, അമേരിക്കന്‍ സൈന്യത്തിലെ ലൈംഗിക പീഢന പരമ്പകള്‍, മയക്കുമരുന്ന് ഉപയോഗം, അതിക്രമങ്ങള്‍, യുദ്ധകുറ്റങ്ങള്‍ എന്നിവയെ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികളുമായി അദ്ദേഹം മുന്നോട്ട് പോയി. യുദ്ധവിരുദ്ധ കാമ്പയിനുകളുടെ സംഘാടകന്‍, മാധ്യമപ്രവര്‍ത്തകന്‍, പൊതുപ്രഭാഷകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ച വിന്‍സെന്റ് ലോകത്തുടനീളമുള്ള വിവിധ വിദ്യഭ്യാസ സ്ഥാനപനങ്ങളില്‍ യുദ്ധവിരുദ്ധ പരിപാടികള്‍ നടത്തുകയുണ്ടായി. വിന്‍സെന്റിനെ യുദ്ധാനുഭവങ്ങള്‍ അടിസ്ഥാനമാക്കി ഒലീവര്‍ മൊറല്‍സ് നിര്‍മിച്ച അവാര്‍ഡ് വിന്നിംഗ് ഡോക്യുമെന്ററിയാണ് ‘ഓണ്‍ ദി ബ്രിഡ്ജ്’. ഫ്രഞ്ച് ഗ്രാഫിക് നോവലായ ‘റവനന്റ്‌സ്’ ഇതിന്റെ പുനരാവിഷ്‌കാരമാണ്. വിന്‍സെന്റിന്റെ എഴുത്തുകളും അഭിമുഖങ്ങളും മറ്റും  AlterNet, CounterPunch, the Christian Science Monitor, In These Times, CounterCurrents and ZNte തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യാനയിലെ മിഷിഗണ്‍ സിറ്റിയിലാണ് വിന്‍സെന്റ് ഇപ്പോള്‍ താമസിക്കുന്നത്.

Related Articles