Current Date

Search
Close this search box.
Search
Close this search box.

വേരറ്റുപോകുന്ന മുസ്ലിം അഭയാർത്ഥി ജീവിതങ്ങൾ

യൂറോപ്പിലേക്കും ക്രിസ്ത്യൻ രാജ്യങ്ങളിലേക്കുമുള്ള മുസ്ലിം കുടിയേറ്റം ധ്രുതഗതിയിൽ വർദ്ധിക്കുകയാണ്. കാലങ്ങളേറെയായി തുടരുന്ന ഈ പ്രവണതയുടെ അനന്തരഫലം വളരെ ഭീതിതമാണ്. നിരവധി കുടുംബങ്ങളാണ് ക്രൈസ്തവരുടെയും മറ്റിതര വിഭാഗങ്ങളുടെയും പ്രേരണകൾക്ക് വഴങ്ങി മതംമാറി ജീവിക്കുന്നത്. അവരുടെ പിൻഗാമികളെല്ലാം മതേതരവാദികളായും മറ്റു വിശ്വാസ ധാരയിൽ അകപ്പെട്ടും ഇസ്ലാം മതം അവർക്ക് അന്യമായിത്തീരുന്നു.

പ്രശസ്ത ഈജിപ്ഷ്യൻ പണ്ഡിതനായ ശൈയ്ഖ് അലി ത്വന്താവിയുടെ ചെറുമകൾ മുമിന അൽ അസാമിന്റെ നിരീക്ഷണത്തിൽ
“എന്റെ വല്യുപ്പയായ ശൈഖ് ത്വന്താവി അതിബുദ്ധിമാനും ഭാവിയെക്കുറിച്ച് ക്രിത്യമായ കാഴ്ചപ്പാടുമുള്ള ഒരു പണ്ഡിതനായിരുന്നു. അദ്ദേഹം ലോകപ്രശസ്തനായത് കാരണം യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനവധി തവണ യാത്രചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ നിന്ന് പലരും പലായനം ചെയ്ത് ഇതര ദേശങ്ങളിലേക്ക് ചേക്കേറിയപ്പോഴും അദ്ദേഹത്തിന്റെ കണിശത കാരണം ഞങ്ങൾക്ക് എവിടേക്കും പോകാൻ സാധിച്ചില്ല. ഞങ്ങൾ ഞങ്ങളുടെ ജന്മദേശത്ത് തന്നെയാണ് ജീവിതം കഴിച്ചു കൂട്ടിയത്. ഇതിനെനിക്ക് അദ്ദേഹത്തോട് പരിതാപമുണ്ടായിരുന്നു.”

എന്നാൽ ഞാൻ വളർന്നപ്പോൾ യൂറോപ്പിലേക്ക് പോകാനും യാദൃശ്ചികമായി നിരവധി കുടിയേറ്റ കുടുംബങ്ങളെ കണ്ടുമുട്ടാനും സാധിച്ചു. അപ്പോഴാണ് അദ്ദേഹത്തിന്റെ നിലപാടിന്റെ ശക്തി എനിക്ക് ബോധ്യപ്പെട്ടത്. കാരണം അദ്ദേഹത്തിന്റെ ഭയം നൂറ് ശതമാനം സത്യമായിരുന്നു. മതരഹിതമായ രാജ്യങ്ങളിൽ താമസിക്കുന്നത് മൂലം ഭാവിതലമുറ മതേതരവാദികളാകാനുള്ള സാധ്യതയേറെയാണ്. നിങ്ങളുടെ വിശ്വാസ ദൃഢത നിങ്ങൾക്ക് സംരക്ഷണം നൽകുമെങ്കിലും നിങ്ങളുടെ പിൻഗാമികളിൽ നിന്ന് മതമൂല്യങ്ങൾ അലിഞ്ഞില്ലാതെയാകുമെന്ന് അദ്ദേഹം ഞങ്ങളെ നിരന്തരം ഉണർത്താറുണ്ടായിരുന്നു.

ഒരു പതിറ്റാണ്ട് മുമ്പ് പ്രശസ്ത കുടിയേറ്റ കുടുംബങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി പരിജയപ്പെട്ട റമദാൻ ഫാമിലി എന്നറിയപ്പെടുന്ന പ്രശസ്തമായ ബെയ്റൂട്ട് കുടുംബത്തെ കുറിച്ച് അറിയാൻ സാധിച്ചതായി മുമിന അൽ അസം പറയുന്നു. ഗവേഷണത്തിന്റെ ഭാഗമായി ലോകത്തിന്റെ നാനാഭാഗത്ത് അധിവസിച്ചിരുന്ന അയ്യായിരത്തോളം വരുന്ന ആളുകളെ കണ്ട് വിവരങ്ങൾ ശേഖരിക്കുകയുണ്ടായി.

കുടിയേറ്റം കാരണം അവർക്ക് നഷ്ടമായ മതസംസ്കാരത്തിന്റെ യാദാർത്ഥ്യങ്ങൾ ഹൃദയഭേദകവും അസ്വസ്ഥതയുളവാക്കുന്നതുമായിരുന്നു. 100 വർഷം മുമ്പ് കുടിയേറിയവരുടെ 96% പിൻഗാമികളും അമുസ്‌ലിംകളായി മാറിയിരിക്കുന്നു. 80 വർഷം മുമ്പ് കുടിയേറിയവരുടെ പിൻഗാമികളിൽ ഏകദേശം 75% വിശ്വാസത്യാഗികളായി മാറിയിരിക്കുന്നു.

60 വർഷം മുമ്പ് കുടിയേറിയവരുടെ പിന്മുറക്കാരിൽ 40 ശതമാനവും ക്രിസ്തുമതം സ്വീകരിച്ചവരാണ്.
40 വർഷം മുമ്പ് കുടിയേറിയവരുടെ പിൻഗാമികളിൽ ഏകദേശം 25% ഇസ്‌ലാം ഉപേക്ഷിച്ചവരാണ്.

പ്രശസ്തനായ ഒരു മുസ്ലിം നേതാവ് തെക്കേ അമേരിക്കയിലെ ഇക്വഡോർ എന്ന നഗരത്തിലേക്ക് കുടിയേറി. അവിടെ ആദ്യത്തെ പള്ളിക്ക് അടിത്തറയിട്ട അദ്ദേഹം വീട്ടിൽ മതപരമായ അന്തരീക്ഷം നിലനിർത്തുകയും തന്റെ മക്കൾക്ക് കർശനമായ മത വിദ്യാഭ്യാസം നൽകുകയും ചെയ്തു. നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടികളാരും മുസ്ലീംകളല്ല. മിക്ക കുടിയേറ്റ കുടുംബങ്ങൾക്കും ഇതേ സാഹചര്യമാണ് അനുഭവിക്കേണ്ടി വന്നത്.

മുമിന അൽ അസം ഏകദേശം നാൽപ്പത് വർഷമായി അമേരിക്കയിൽ താമസിച്ച് വരികയാണ്. അവരുടെ പിതാമഹന്റെ പേരക്കുട്ടികളും കൊച്ചുമക്കളുമടക്കം 48 ആളുകൾക്കിടയിൽ 16 പേരും അമുസ്ലിംകളാണ്.

ഇക്വഡോറിലെ അറിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഇന്നും റമദാൻ കുടുംബം. 1923-ൽ ആണ് അവരുടെ പൂർവ്വികർ ഇവിടേയ്ക്ക് കുടിയേറിയത്. ഇന്ന് അവരെല്ലാം ക്രിസ്ത്യാനികളായി മാറിയിരിക്കുന്നു. ആ കുടുംബത്തിലെ ജോർജ്ജ്, ക്രിസ്റ്റ്യൻ, എമിലിയോ റമദാൻ എന്നിവരെ മുമിന കണ്ടുമുട്ടിയിട്ടുണ്ട്. അവൾ അവരുടെ കുടുംബ ചരിത്രം വിവരിച്ച് കൊടുക്കുകയും ഇസ്ലാമിക മൂല്യങ്ങളെ പകർന്ന് നൽകുകയും ചെയ്തു. പക്ഷേ നിർഭാഗ്യവശാൽ ആരും ഇസ്ലാമിലേക്ക് മടങ്ങാൻ സന്നദ്ധരായില്ല.

ഹൈദരാബാദിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്ത പ്രമുഖ പണ്ഡിത കുടുംബത്തിനും ഈ അധോഗതിയാണ് ഉണ്ടായത്. ഇന്നും ഹൈദരാബാദിലെ മദ്റസകളിൽ പഠിപ്പിക്കുന്നത് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ്. കുടിയേറ്റം മുസ്ലിം സമുദായത്തെ കാർന്ന് തിന്നുന്ന അതിഭീകരമായ നേർസാക്ഷ്യങ്ങളാണ് ഇതെല്ലാം.

അദ്ദേഹത്തിന്റെ രണ്ട് മക്കൾ അമേരിക്കയിൽ വളരെക്കാലമായി താമസിക്കുന്നുണ്ടെന്നും അവിടുത്തെ പൗരത്വം സ്വീകരിച്ച് ജീവിച്ച് വരികയാണ്. ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാതെ അവർ അവിടെ സ്വന്തം കുടുംബവുമായി പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെയാണ് അവരിൽ ഒരാൾ സ്വന്തം നാട് സന്ദർശിക്കാൻ വന്നത്. തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ അദ്ദേഹം അവിടെയുള്ളവരോട് പങ്കുവെച്ചപ്പോൾ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും അമുസ്ലിംകളായ വിവരം വളരെ ഞെട്ടലുളവാക്കി. ഒരാൾ ക്രിസ്ത്യാനിയായപ്പോൾ മറ്റേയാൾ നിരീശ്വരവാദിയായി. അദ്ദേഹം അവരെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധ്യമായില്ല.

കുട്ടികളെ വളർത്തുകയും അവരിൽ വിശ്വാസത്തിന്റെ മൂല്യങ്ങൾ വളർത്തുകയും അവരെ മതത്തിന്റെ പാതയിൽ നയിക്കുകയും ചെയ്യുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞതും വളരെയധികം നിർണായകവുമായ ദൗത്യമാണ്. എന്നാൽ നാം തന്നെ നമ്മുടെ വിശ്വാസത്തിന് മുൻഗണന നൽകാതെ നമ്മുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും വിശ്വാസത്തെ കുറിച്ച് വേവലാതിപ്പെടാതിരിക്കുമ്പോൾ എന്ത് ചെയ്യാൻ കഴിയും! നമ്മുടെ കുട്ടികളുടെ വിശ്വാസത്തിൽ ഉത്കണ്ഠ കാണിക്കുകയും അവർക്ക് മികച്ച ഇസ്ലാമിക അന്തരീക്ഷം നൽകുകയും ചെയ്യുക എന്നത് പ്രവാചകന്മാരുടെ സുന്നത്താണ്.

തിരുസുന്നത്ത് നെഞ്ചോട് ചേർത്ത് മതമൂല്യങ്ങളെ ശിരസ്സാവരിച്ച് ആത്മീയമായ ഗുണപാഠങ്ങൾ പകർന്നു നൽകി കുടുംബത്തെ ചേർത്തു നിർത്തുകയാണ് ചെയ്യേണ്ടത്. ബാല്യകാലം മുതൽ പകർന്നു നൽകുന്ന ദൈവഭക്തി അണയാതെ കാത്തുസൂക്ഷിക്കാൻ ആരാധന കർമ്മങ്ങളിൽ സജീവമാകലാണ് പരിഹാരമാർഗ്ഗം.

വിവ : നിയാസ് അലി

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles