Current Date

Search
Close this search box.
Search
Close this search box.

ഏതൊക്കെ രാജ്യങ്ങളിലാണ് ഇപ്പോഴും വധശിക്ഷയുള്ളത് ?

ഒക്ടോബർ 10നാണ് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര ദിനാചരണം നടന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം. ആംനെസ്റ്റി ഇന്റർനാഷണലിന്റെ 2020 വധശിക്ഷ റിപ്പോർട്ട് പ്രകാരം ലോകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ നിയമംകൊണ്ടും പ്രയോഗത്തിലൂടെയും വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.

108 രാജ്യങ്ങൾ എല്ലാ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷയിൽ നിന്ന് വധശിക്ഷ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കാത്ത 28 രാജ്യങ്ങളുണ്ട്. 55 രാജ്യങ്ങൾ സാധാരണ കുറ്റകൃത്യങ്ങൾക്ക് ഇപ്പോഴും വധശിക്ഷ നൽകുന്നുണ്ട്. ഏതൊക്കെ രാജ്യങ്ങളിലാണ് ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്നതെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് വധശിക്ഷ എടുത്തുകളഞ്ഞതുമെന്നുമാണ് താഴെയുള്ള ചിത്രത്തിൽ കാണിക്കുന്നത്.

മഞ്ഞ- എല്ലാ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ ഒഴിവാക്കിയത്- 108 രാജ്യങ്ങൾ
ഓറഞ്ച്- സാധാരണ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഒഴിവാക്കിയത്- 8 രാജ്യങ്ങൾ
വയലറ്റ്-പ്രായോഗിക തലത്തിൽ നിർത്തലാക്കിയത്- 28 രാജ്യങ്ങൾ
ചുവപ്പ്- കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിലനിർത്തുന്നത്- 55 രാജ്യങ്ങൾ

 

 

 

2020ലെ ശിക്ഷകളും വധശിക്ഷകളും

2020ൽ മാത്രം 483 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 2019നെ അപേക്ഷിച്ച് 26 ശതമാനം കുറവാണിത്. 2019ൽ 657 പേരായിരുന്നു. 2015നെ അപേക്ഷിച്ച് 70 ശതമാനവും കുറവാണ്. അന്ന് 1634 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

2020ലെ ആകെ വധശിക്ഷയിൽ 88 ശതമാനവും നാല് രാജ്യങ്ങളിലാണ്. ഇറാൻ-246, ഈജിപ്ത്-107, ഇറാഖ്-45, സൗദി അറേബ്യ-27 എന്നിങ്ങനെയാണത്. ആയിരങ്ങളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ചൈനയുടെ കണക്ക് ആഗോള പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ ചൈന അതീവ രഹസ്യമാക്കി സൂക്ഷിച്ചുവെച്ചതിനാലാണത്.

2020ൽ 483 പേരിൽ 16 പേർ സ്ത്രീകളാണ്. ലോകത്തെമ്പാടുമായി ഇതുവരെ 800 സ്ത്രീകളെ വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിവിധ രാജ്യങ്ങൾ വധശിക്ഷ നടപ്പാക്കുന്ന രീതികൾ

അഞ്ച് വ്യത്യസ്ത രീതിയിലാണ് വിവിധ രാജ്യങ്ങൾ 2020ൽ വധശിക്ഷ നടപ്പാക്കിയത്. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന രീതി തൂക്കിലേറ്റലും വെടിവെച്ച് കൊല്ലലുമാണ്. 15 രാജ്യങ്ങളിൽ ഇങ്ങനെയാണ് ചെയ്യുന്നത്.

മാരകമായ മരുന്ന് കുത്തിവച്ചുള്ള രീതിയാണ് അമേരിക്കയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വധശിക്ഷ രീതി. എന്നാൽ ചില രാജ്യങ്ങൾ വൈദ്യുതാഘാതം, ഗ്യാസ് ചേംബർ, തൂക്കിലേറ്റൽ, വെടിവെക്കൽ തുടങ്ങിയ രീതികളാണ് ഉപയോഗിക്കുന്നത്. വാളുകൊണ്ട് കഴുത്തറുക്കുക എന്നത് സൗദി അറേബ്യയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന വധശിക്ഷയാണ്.

ഓരോ രാജ്യങ്ങളിലെയും വധശിക്ഷ രീതികൾ കാണിക്കുന്ന ഗ്രാഫ് ആണ് താഴെ.

മഞ്ഞ- തൂക്കിലേറ്റൽ
ചുവപ്പ്- വെടിവെക്കൽ
ഓറഞ്ച്-വിഷം കുത്തിവെക്കൽ
ചാര നിറം- കഴുത്തറുക്കൽ
വയലറ്റ്- വൈദ്യുതാഘാതം

 

 

അവലംബം: അൽജസീറ
വിവ: സഹീർ വാഴക്കാട്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles