Current Date

Search
Close this search box.
Search
Close this search box.

‘ഒന്നുകില്‍ എനിക്ക് കീഴടങ്ങാം, അല്ലെങ്കില്‍ എന്റെ മൗലികാവകാശത്തിനായി ശബ്ദിക്കാം’

‘എന്റെ മുന്‍പില്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ എനിക്ക് കീഴടങ്ങാം, അല്ലെങ്കില്‍ എന്റെ മൗലികാവകാശത്തിനായി എനിക്ക് ഉറക്കെ ശബ്ദിക്കാം അതിനാല്‍ ഞാന്‍ രാജിവയ്ക്കാനും എന്റെ അന്തസ്സിനും മതപരമായ സ്വത്വത്തിനും സംസ്‌കാരത്തിനും വേണ്ടി സംസാരിക്കാനും തീരുമാനിച്ചു.’ ഹിജാബ് ധരിച്ചതിന്റെ പേരില്‍ അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്ന് വിവ ലോ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച ഡോ. ബതൂല്‍ ഹാമിദിന്റെ വാക്കുകളാണിത്.

ഹിജാബ് നിരോധനം ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് താന്‍ അനുഭവിച്ച ദുരനുഭവങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചുള്ള ഒരു പത്രക്കുറിപ്പ് അവര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

‘എന്റെ രാജി വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന ഇറക്കുന്നത്. വിവ കോളേജ് ഓഫ് ലോ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുള്ള നിരവധി വീഡിയോകള്‍ പതിവായി പുറത്തിറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്റെ രാജിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വളച്ചൊടിച്ച് എന്റെ യഥാര്‍ത്ഥ പരാതികള്‍ പരിഹരിക്കാതെ ഞാന്‍ പബ്ലിസിറ്റിക്കു അന്വേഷിക്കുന്ന ആളായി ചിത്രീകരിക്കുകയും എനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്നു’.

എനിക്ക് രണ്ട് ഓപ്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ എന്റെ അഭിമാനം ബലികഴിച്ച് മാനേജ്‌മെന്റിന്റെ ഭരണഘടനാ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴടങ്ങുക അല്ലെങ്കില്‍ എന്റെ ആത്മാഭിമാനം ഉറപ്പാക്കുന്നതിനായി നിലവിലുള്ള സാഹചര്യങ്ങളില്‍ പ്രതിഷേധിക്കുക.

എന്റെ ഐഡന്റിറ്റിയും സംസ്‌കാരവും അനുസരിച്ച് ജീവിക്കാന്‍ ഇവിടെ നിയമം ഉറപ്പുനല്‍കുന്നു, അതിനാല്‍ എന്റെ ജോലിയുടെ നഷ്ടം സഹിച്ചും അനീതിക്കെതിരെ സംസാരിക്കാന്‍ ഞാന്‍ രണ്ടാമത്തെ ഒാപ്ഷന്‍ തിരഞ്ഞെടുത്തു.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് വ്യക്തമായ ഒഴിവിലേക്കാണ വിവ കോളേജ് ഓഫ് ലോ കോളേജിന്റെ ഐ.സി പ്രിന്‍സിപ്പലായി എന്നെ നിയമിച്ചത്. ഇന്റര്‍വ്യൂ സമയത്ത് ഞാന്‍ ഹിജാബ് ധരിച്ചാണ് വന്നത്, ഡോ. സയ്യിദ്ന മുഫദ്ദല്‍ സൈഫുദ്ദീന്റെ നേതൃത്വത്തിലുള്ള ദാവൂദി ബൊഹ്റ മുസ്ലിം സ്ത്രീകളുടെ പാരമ്പര്യങ്ങള്‍ ഞാന്‍ കര്‍ശനമായി പിന്തുടരുന്നുവെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. ഭരണഘടനാ നിയമത്തിലുള്ള എന്റെ പിഎച്ച്.ഡിയും അധ്യാപന പരിചയവും കണക്കിലെടുത്ത്, ഇന്റര്‍വ്യൂ കമ്മിറ്റി എന്നെ 2019 ജൂലൈ 19 ന് പ്രൊബേഷനില്‍ വിവ കോളേജ് ഓഫ് ലോയുടെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് യഥാവിധി തിരഞ്ഞെടുത്ത് നിയമിച്ചു. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നിയമപരമായി സേവനങ്ങള്‍ സ്ഥിരീകരിക്കുന്ന, പ്രൊബേഷന്‍ കാലയളവ് നീട്ടുന്നതിനുള്ള അറിയിപ്പ് നല്‍കുകയോ ചെയ്യാത്തതിനാല്‍ എന്റെ സേവനങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടു.

യോഗ്യതയുള്ള പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ പ്രിന്‍സിപ്പല്‍ സ്ഥാനം വഹിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, ഏകദേശം രണ്ടര വര്‍ഷത്തോളം ഞാന്‍ സംഭാവന നല്‍കുകയും പ്രശംസനീയമാംവിധം കോളേജിനെ സേവിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുകയും 3 വര്‍ഷത്തെ എല്‍.എല്‍.ബി കോഴ്‌സുകള്‍ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലോ കോളേജിന് അനുമതി ലഭിക്കുകയും ചെയ്തു. LL.B യുടെ 3 വര്‍ഷവും B.A.LL.B യുടെ 5 വര്‍ഷത്തിന്റെ ഒരു ഡിവിഷനും അതുപോലെ LL.M ന്റെ അംഗീകാരത്തിനായി മുംബൈ യൂണിവേഴ്‌സിറ്റിയുടെ LIC (ലോക്കല്‍ ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി) ഇതിനിടെ പൂര്‍ത്തിയാക്കി.

കോളേജിലെ പ്രിന്‍സിപ്പല്‍ യോഗ്യതയുള്ള എന്നെ കാണിച്ചുകൊണ്ടുള്ള പരിശോധനയും പൂര്‍ത്തിയാക്കി. ഒന്നുകില്‍ ലോ കോളേജ് നടത്താനുള്ള എല്ലാ അംഗീകാരങ്ങളും വാങ്ങിയ ശേഷം എന്നെ കരുവാക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. അല്ലെങ്കില്‍ എന്നെ ഒരു യോഗ്യതയുള്ള പ്രിന്‍സിപ്പല്‍ ആയി അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് തോന്നുന്നത്.

എന്നെ കൊണ്ടുള്ള ഉപയോഗും കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിച്ചു. കര്‍ണാടക ഹിജാബ് വിധിക്ക് ശേഷം കോളേജിന്റെ അന്തരീക്ഷത്തിന് ‘അനുയോജ്യമല്ല’ എന്ന് ആരോപിക്കപ്പെടുന്ന ഹിജാബ് ധരിച്ചെന്ന് ആരോപിച്ച് എന്റെ വ്യക്തിത്വവും മതവും കാരണം ഞാന്‍ മാനേജ്മെന്റിന്റെ കണ്ണിലെ കരടായി. രാജിക്കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന എന്റെ പരാതികള്‍ കേള്‍ക്കാനുള്ള അവകാശം എനിക്ക് നിഷേധിക്കപ്പെട്ടു.

ശരിയായ കാഴ്ചപ്പാടില്‍ കേസ് അവതരിപ്പിച്ചതിന് മാധ്യമങ്ങളോട് ഞാന്‍ നന്ദി പറയുന്നു. പ്രബലരായ മാനേജ്മെന്റ് സ്വാധീനിച്ച ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായ പ്രസ്താവനകളിലൂടെ വിഷയം കൈകാര്യം ചെയ്തതിനാല്‍ വിഷയം മാധ്യമങ്ങളുടെ ഭാഗമായതിനാല്‍ വസ്തുതകള്‍ രേഖപ്പെടുത്തുക എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം.

കര്‍ണാടക ഹൈക്കോടതി വിധി എന്നെപ്പോലെ കഷ്ടതയനുഭവിക്കുന്ന, എന്നാല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണമായി നിലകൊള്ളുന്ന നിരവധി ആളുകള്‍ക്ക് വേദനയുണ്ടാക്കി.

Related Articles