അങ്കാറ: കരിങ്കടലില്‍ കുടുങ്ങിയ മില്യണ്‍കണക്കിന് ടണ്‍ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് യുക്രെയ്നും റഷ്യയും ധാരണയിലെത്തിയതായി തുര്‍ക്കി വ്യാഴാഴ്ച അറിയിച്ചു. യുക്രെയ്ന് കരിങ്കടല്‍ തുറമുഖങ്ങളിലെ മാസങ്ങളായുള്ള ഉപരോധം അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കുന്നതാണ് ഈ കരാര്‍. ഈ തീരുമാനത്തിലൂടെ 22 മില്യണ്‍ ടണ്‍ ഗോതമ്പടങ്ങുന്ന ധാന്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാകും.
കരാറില്‍ ഒപ്പുവെക്കുന്നതിന് ഇരുരാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ വെള്ളിയാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തും. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കരിങ്കടലില്‍ കുടുങ്ങിയ ധാന്യങ്ങളുടെ കാര്യത്തില്‍ ധാരണയിലെത്തുന്നതിന് രണ്ട് മാസമായി യു.എന്നും തുര്‍ക്കിയും മധ്യസ്ഥ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. അല്‍ജസീറയാണ് വാര്ത്തി റിപ്പോര്‍ട്ട് ചെയ്യതത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp