ജറൂസലം: നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടത്താന്‍ ഇസ്രായേല്‍ പാര്‍ലമെന്റ് വ്യാഴാഴ്ച തീരുമാനിച്ചു. 25-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ചതായി ഇസ്രായേല്‍ പാര്‍ലമെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിപക്ഷം ഒക്ടോബര്‍ 25ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും, നവംബറില്‍ നടത്താമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നാല് വര്‍ഷത്തിനുള്ളിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp