ന്യൂയോര്‍ക്ക് സിറ്റി: അമേരിക്കയില്‍ മുസ്ലിംകള്ക്ക് യാത്ര ചെയ്യുമ്പോള്‍ ഉപകാരപ്രദമാകുന്ന ഹലാല്‍ സൗഹൃദ സ്ഥാപനങ്ങളുടെ യാത്ര ഗൈഡുമായി യു.എസ്. ന്യൂയോര്‍ക്ക്. യുഎസ് ടൂറിസം ഓര്ഗനൈസേഷന് ആണ് ഇത് പ്രസിദ്ധീകരിച്ചത്. nycgo.com/HalalTravelGuide എന്ന വെബ്സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.
ന്യൂയോര്‍ക്ക് നഗരത്തിലെ അഞ്ച് പ്രധാന നഗരങ്ങളിലെ ഔദ്യോഗിക ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് കേന്ദ്രങ്ങളും കണ്‍വെന്‍ഷനും സന്ദര്‍ശക ബ്യൂറോയുമെല്ലാം ഇതില്‍ ലഭ്യമാണ്. യുഎസ് ടൂറിസം ഓര്ഗനൈസേഷന് പ്രസിദ്ധീകരിച്ച ആദ്യത്തെ ഹലാല്‍ ട്രാവല്‍ ഗൈഡാണിത്.
പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ഒരുപോലെ ഉപകാരപ്പെടും. അഞ്ച് നഗരങ്ങളിലെ ഹലാല്‍ റെസ്റ്റോറന്റുകള്‍, മുസ്ലീം ചരിത്രം, കലാ പ്രദര്‍ശനങ്ങള്‍, മുസ്ലീം യാത്രാ വിദഗ്ധരില്‍ നിന്നുള്ള കുറിപ്പുകളും നിര്‍ദേശങ്ങളും ഷെയറിങ് എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.
ലോകത്തിലെ പ്രമുഖ ഹലാല്‍ സൗഹൃദ ട്രാവല്‍ അതോറിറ്റിയായ ഹലാല്‍ ട്രിപ്പ്/ക്രസന്റ് റേറ്റിംഗുമായി സഹകരിച്ചാണ് ഹലാല്‍ ട്രാവല്‍ ഗൈഡ് വികസിപ്പിച്ചത്..