ഗസ്സ മുനമ്പ്: ഇന്ധനവും, അടിസ്ഥാന നിര്‍മാണ സാമഗ്രികളും ഗസ്സ മുനമ്പിലേക്ക് വിതരണം ചെയ്യാന്‍ ഈജിപ്തും ഖത്തറും കരാറിലെത്തിയതായി ഖത്തര്‍ വിദേശകാര്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദാതാക്കളുടെ സംഘമായ അഡ്ഹോക്ക് ലെയ്സണ്‍ കമ്മിറ്റിയുടെ (AHLC) മന്ത്രിതല കൂടിക്കാഴ്ചയില്‍ ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി പ്രഖ്യാപനം നടത്തുകയായിരുന്നു.
മെയ് മാസത്തിലെ 11 ദിവസത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം പുനര്‍നിര്‍മാണത്തിന് ഗസ്സ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി 2200 വീടുകള്‍ തകര്‍ന്നതായി ഗസ്സയിലെ അധികൃതര്‍ അറിയിച്ചിരുന്നു. 37000 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതായി റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.