സന്‍ആ: രാജ്യത്തെ ദക്ഷിണ തുറമുഖ നഗരമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. സംഭവം ആക്രമണമാണോയെന്നത് കൃത്യമല്ല -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിനു പുറത്തെ കവാടത്തില്‍ ചെറിയ ട്രക്ക് പൊട്ടിതെറിക്കുകയായിരുന്നുവെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു. വാഹനത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുണ്ടായിരുന്നതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
യമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാറിന്റെ താല്‍ക്കാലിക കേന്ദ്രമാണ് ഏദന്‍. ആറ് വര്‍ഷത്തിലധികമായി ഇറാന് പിന്തുണയുള്ള ഹൂതി വിഭാഗത്തിനെതിരെ പോരാടുന്ന സൗദി അറേബ്യയാണ് യമനിലെ അംഗീകൃത സര്‍ക്കാറിനെ പിന്തുണക്കുന്നത്.