കുറ്റ്യാടി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും വാഗ്മിയും ജമാഅത്തെ ഇസ്ലാമി മുന്‍ കേരള അമീറും കേന്ദ്ര ശൂറ അംഗവുമായിരുന്ന ടി.കെ അബ്ദുല്ല ഇനി ജനമനസ്സുകളില്‍. കഴിഞ്ഞ ദിവസം അന്തരിച്ച ടി.കെ അബ്ദുല്ലയുടെ മയ്യിത്ത് ശനിയാഴ്ച രാവിലെ കുറ്റ്യാടി പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹം വെള്ളിയാഴ്ച രാത്രി 7 മുതല്‍ ശനിയാഴ്ച രാവിലെ 8 വരെ കുറ്റ്യാടി ഐഡിയല്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരമര്പ്പിക്കാനുമായി കേരളത്തിനകത്തും പുറത്തുനിന്നുമായി മത-ജാതി-രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളാണ് കുറ്റ്യാടിയിലേക്കൊഴുകിയത്. മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനമറിയിക്കാനെത്തി. വൈകീട്ട് തുടങ്ങിയ മയ്യിത്ത് നമസ്കാരം രാവിലെ വരെ തുടര്‍ന്നു.
വൈകീട്ട് നടന്ന ആദ്യത്തെ മയ്യിത്ത് നമസ്കാരത്തിന് ടി.കെയുടെ മൂത്ത മകന് ടി.കെ മുഹമ്മദ് ഇഖ്ബാല്‍ നേതൃത്വം നല്കി. ശനിയാഴ്ച രാവിലെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി നേതൃത്വം നല്കി.
വൈകീട്ട് നടന്ന ആദ്യത്തെ മയ്യിത്ത് നമസ്കാരത്തിന് ടി.കെയുടെ മൂത്ത മകന് ടി.കെ മുഹമ്മദ് ഇഖ്ബാല്‍ നേതൃത്വം നല്കി. ശനിയാഴ്ച രാവിലെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി നേതൃത്വം നല്കി.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അബ്ദുസ്സമദ് സമദാനി എം.പി, എം.കെ രാഘവന് എം.പി, എം.എല്‍.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, കാനത്തില്‍ ജമീല, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി, കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസി. അമീര്‍ പി മുജീബ് റഹ്മാന്, േകന്ദ്ര ശൂറാ അംഗം അബ്ദുസ്സലാം വാണിയമ്പലം, സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി,അബ്ദുൽഹഖിം നദ്വി, മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, എം.വി. സലീം മൗലവി, എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുൽഹമീദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് സഫിയ അലി, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, ജോയൻറ് എഡിറ്റർ പി.െഎ.നൗഷാദ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി, സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്, വെല്‍ഫെയര്‍ പാര്‍്ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ ,െഎ.പി.എച്ച് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി, എഡിറ്റർ വി.എ. കബീർ, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന, മുസ്ലിംലീഗ് ജില്ല ട്രഷറർ പാറക്കൽ അബ്ദുല്ല, മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാേട്ടരി തുടങ്ങിയവര്‍ അനുശോചനറിയിച്ചു.
ഖബറടക്കത്തിന് ശേഷം പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ടി. ആരിഫലി, എം.ഐ അബ്ദുല്‍ അസീസ്, പി മുജീബ് റഹ്മാന്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ അബ്ദുറഹ്മാന്, അബ്ദുല്‍ ഹകീം നദ്വി, നഹാസ് മാള, ഖാലിദ് മൂസ നദ്വി, ഇ.എം അംജദ് അലി തുടങ്ങിയവര്‍ സംസാരിച്ചു.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU