ദമാസ്കസ്: സിറിയയിലെ ദമാസ്കസ്, ഹോംസ് മേഖലകള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ഔദ്യോഗിക സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ എസ്.എ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. പല ഇസ്രായേല്‍ മിസൈലുകളും രാജ്യത്തെ വ്യോമ പ്രതിരോധം തടഞ്ഞതായി സിറിയ വ്യക്തമാക്കി. ബയ്റൂത്തിന്റെ ദിശയില്‍ നിന്നാണ് വ്യോമാക്രമണമുണ്ടായതെന്ന് സിറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എസ്.എ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങളുടെ വ്യോമ പ്രതിരോധ ഉപകരണങ്ങള്‍ മിസൈലുകള്‍ തടയുകയും, അവയില്‍ ഭൂരിഭാഗം തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ആഘാതം ഇപ്പോള്‍ പരിശോധിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബയ്റൂത്തിന് മുകളിലൂടെ ഇസ്രായേല്‍ ജെറ്റുകള്‍ പറന്നതായി ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.