പാരിസ്: തുർക്കിക്കിതെരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തി ഫ്രാൻസ്. ഒക്ടോബറിലെ തുർക്കിയുടെ ഭീഷണി ഉയർത്തുന്ന ഇടപെടലുകളെ തുടർന്നാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഉപരോധം ഏർപ്പെടുത്തുന്നതിന് യൂറോപ്യൻ യൂണിയനിൽ നിന്ന് ഫ്രാൻസിനെ പിന്തുണച്ചത് ഗ്രീസും സൈപ്രസും മാത്രമാണ്.
കിഴക്കൻ മെഡിറ്ററേനിയനിലെ തുർക്കിയുടെ പ്രകൃതി വാതക പര്യവേക്ഷണം നിർത്തിവെക്കണമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പിന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഒരുവിലയും കൽപിക്കുന്നില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി. എന്താണ് തങ്ങൾ ചെയ്യേണ്ടതെന്ന് തുർക്കിക്ക് അറിയാം. സംഘട്ടനമാണോ സഹകരണമാണോ വേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടത് -ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രെയിൻ പറഞ്ഞു.