Current Date

Search
Close this search box.
Search
Close this search box.

മാര്‍ക്‌സിസത്തിന്റെ മതം: ഒരു ചരിത്ര വായന

bgdk.jpg

മാര്‍ക്‌സിസം മതങ്ങളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു. ഒരു കാലത്തു സാമൂഹിക പുരോഗതിക്ക് മതങ്ങള്‍ കാരണമായിട്ടുണ്ട് എന്ന് അവരും സമ്മതിക്കും. അതെസമയം മതങ്ങളുടെ അടിസ്ഥാനമായ ദൈവത്തെ ഒരിക്കലും മാര്‍ക്‌സിസം അംഗീകരിച്ചിട്ടില്ല. അവരുടെ ഭാഷയില്‍ മതങ്ങള്‍ പുരാതന കാലത്തു ഉടലെടുത്ത സാമൂഹിക കൂട്ടായ്മകളാണ്. ചിന്തയെ കുറിച്ചും ചിന്താ വികാസത്തെ കുറിച്ചും ശാസ്ത്രീയ ബോധം നല്‍കാന്‍ കഴിയാത്ത കാലത്തു മനുഷ്യന്‍ കണ്ടെത്തിയ ഒരു അഭയമായിരുന്നു ദൈവം എന്നതാണ് മൊത്തം വായനയില്‍ നിന്നും ഉരുത്തിരിഞ്ഞു വരിക. മതങ്ങളെ കുറിച്ച പഠനവും മാര്‍ക്‌സിയന്‍ പഠനത്തിന്റെ ഭാഗമാണ്. (പത്തൊമ്പതാം നൂറ്റാണ്ടില്‍ മതങ്ങള്‍ക്ക് സ്വാധീനമുള്ള സമൂഹങ്ങളെ കുറിച്ച പഠനം)

ഒരാള്‍ സി പി എം അംഗമാകാന്‍ എന്തൊക്കെ നിബന്ധനകള്‍ അംഗീകരിക്കണം എന്ന് പരിശോധിച്ചാല്‍ ഒന്നാമത്തെ നിബന്ധന മാര്‍ക്‌സിസ്‌റ് ലെനിനിസ്റ്റ് തത്വം അംഗീകരിക്കുക എന്നതാണ്. ഇവയില്‍ ഒന്ന് ആദര്‍ശവും മറ്റൊന്ന് സംഘടനയുമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സിസത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അത് കൊണ്ടാകാം മത വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം എന്നവര്‍ പറയുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് ദൈവവിശ്വാസം പാടില്ല എന്നവര്‍ നേര്‍ക്ക് നേരെ പറയുന്നതായി കാണുന്നില്ല. പക്ഷെ ആദ്യ നിബന്ധന തന്നെ അതിലേക്കു നയിക്കുന്ന സൂചനകളാണ്.

കേരളത്തിലെ വലിയ രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് സി പി എം എന്നത് തന്നെയാണ് മറുപടി. ഒരിക്കല്‍ പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് തിരുവന്തപുരത്തു വെച്ച് നടന്നു. അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വലിയ തിരക്കായിരുന്നു. പാര്‍ട്ടി കൊടി വെച്ച് കൊണ്ട് തന്നെയാണ് സമ്മേളന നഗരിയില്‍ നിന്നും ഗുരുവായൂരില്‍ എത്തിയത്. എന്നാലും അടുത്ത കാലം വരെ പാര്‍ട്ടിയുടെ നേതാക്കള്‍ മത വിശ്വാസത്തെ വെടിഞ്ഞവരായിരുന്നു. പക്ഷെ ഇന്ന് അങ്ങിനെയല്ല പാര്‍ട്ടിയില്‍ നേതൃ തലത്തില്‍ തന്നെ വിശ്വാസികള്‍ കൂടി വരുന്നു. കടകംപള്ളിയില്‍ മാത്രമായി അത് ചുരുക്കാന്‍ കഴിയില്ല. സാക്ഷാല്‍ ജയരാജന്‍ വരെ ഇപ്പോള്‍ ആ വഴിക്കാണ്. പാര്‍ട്ടി സെക്രട്ടറി വരെ ആ വഴിക്കാണ് എന്നാണു കേള്‍വി. നാം അതിനു എതിരല്ല. ദൈവം എന്നത് ഒരു ഉട്ടോപിയന്‍ ആശയവും മാര്‍ക്‌സിസം ശാസ്ത്രീയവുമാണ് എന്ന നിരന്തര പ്രചാരണത്തിന് ശേഷവും വിശ്വാസത്തിലേക്ക് മടങ്ങി വരുന്നവരുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ധിക്കുന്നു. മതങ്ങള്‍ക്കു കമ്യുണിസം ഇന്നൊരു വെല്ലുവിളിയല്ല.

 

 

Related Articles