കോഴിക്കോട്: കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം) യുവഘടകമായ ഇത്തിഹാദു ശുബാനില് മുജാഹിദീന്‍ (ഐ.എസ്.എം.) സംസ്ഥാന ഭാരവാഹികളെ കെ എന്‍ എം സംസ്ഥാന പ്രസിദ്ധണ്ട് ടി.പി അബ്ദുള്ളക്കോയ മദനി പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡണ്ടായി ശരീഫ് മേലേതില്‍ (പാലക്കാട് ), ജനറല്‍ സെക്രട്ടറിയായി പി.കെ ജംശീര്‍ ഫാറൂഖി (മലപ്പുറം ഈസ്റ്റ് ) , ട്രഷററായി ശബീര്‍ കൊടിയത്തൂര്‍ (കോഴിക്കോട് സൗത്ത് ), ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി അബ്ദുശുക്കൂര് സ്വലാഹി (ആലപ്പുഴ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ശരീഫ് മേലേതില്‍ മികച്ച പ്രബോധകനും പ്രഭാഷകനും മതരാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമാണ്. ജംശീര്‍ ഫാറൂഖി ഫറൂഖ്
റൗദത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനും അല്‍ മനാര്‍ മാസിക മുന്‍ എഡിറ്ററും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകനുമായിരുന്ന പി.കെ മൂസമൗലവിയുടെ സഹോദര പൗത്രനുമാണ്.
വൈസ് പ്രസിഡണ്ടുമാരായി നിസാര്‍ ഒളവണ്ണ, നാസര്‍ മുണ്ടക്കയം, സഗീര്‍ കാക്കനാട് , റിയാസ് ബാവ , അഹ്മദ് അനസ് മൗലവി,നൗഷാദ് കരുവണ്ണൂര്‍, അബ്ദുല്‍ ജലീല്‍ മാമാങ്കര, മുസ്തഫ തന്‍വീര്‍ എന്നിവരെയും സെകട്ടറിമാരായി കെ എം.എ.അസീസ്, ആദില്‍ അത്വീഫ്, സൈദ് മുഹമ്മദ് കുരുവട്ടൂര്‍ , റഹ്മത്തുള്ള സ്വലാഹി പുത്തൂര്‍, സിറാജ് ചേലേമ്പ്ര, ജാസിര്‍ രണ്ടത്താണി, യാസര്‍ അറഫാത്ത് , ശിഹാബ് തൊടുപുഴ സെക്രടറിയേറ്റ് അംഗങ്ങളായി മമ്മൂട്ടി മുസ്ലിയാര്, ഡോ. അഫ്സല് എന്നിവരെയും തെരഞ്ഞെടുത്തു.
സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ കെ.എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എ അസ്ഗറലി .എം സലാഹുദ്ധീന്‍ മദനി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സെപ്തം 10 ന് നടക്കുന്ന സ്പെഷ്യല്‍ ലീഡേഴ്സ് മീറ്റില്‍ വാര്‍ഷിക പദ്ധതികള്‍ക്ക് കമ്മറ്റി രൂപം നല്‍കും. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഷരീഫ് മേലേതില്‍ ,ജന: സെക്രട്ടറി പി.കെ.ജംശീര്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ശബീര്‍ കൊടിയത്തൂര്‍ നന്ദി പ്രകാശിപ്പിച്ചു.