ബൈറൂത്ത്: തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ തുറമുഖ സ്ഫോടനത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട പ്രതിഷേധ-പ്രകടനങ്ങൾക്കിടയിൽ കൊറോണ വൈറസ് രോഗബാധയും മരണങ്ങളും രാജ്യത്ത് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴ് പേർ മരിക്കുകയും, 309 പുതിയ കേസുകൾ രേഖപ്പെടുത്തുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരിയിൽ രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് മുതൽ 87 മരണങ്ങളും 7121 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയിലെ സ്ഫോടനത്തിന് മുമ്പ് രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു.
200 പേരുടെ മരണത്തിനും, 6000ത്തോളം പേർക്ക് പരിക്കേൽക്കുകയും, മൂന്ന് ലക്ഷത്തോളം പേർക്ക് വീട് നഷ്ടമാവുകയും ചെയ്ത സ്ഫോടനത്തെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിഷേധ-പ്രകടനങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന താക്കീത് നൽകി.