ബാഗ്ദാദ്: പ്രമുഖ ബ്രിട്ടീഷ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ലൈസന്‍സ് ഇറാഖ് സസ്പെന്റ് ചെയ്തു. ഇറാഖില്‍ പുതുതായി കോവിഡ് ബാധിച്ചരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് മൂന്ന് മാസത്തേക്ക് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തത്. ഇറാഖ് അധികൃതര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ അധികമായിട്ടാണ് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത എണ്ണം.
രാജ്യത്ത് ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ ഉണ്ടെന്നാണ് പേര് വ്യക്തമാക്കാത്ത മൂന്ന് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖ് വാര്‍ത്താവിനിമയ മന്ത്രി റിപ്പോര്‍ട്ടിനെ അപലപിക്കുകയും ഇറാഖില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തുന്നതായി അറിയിക്കുകയും ചെയ്തു.