കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെ പ്രധാന മുസ്ലിം പള്ളികളെല്ലാം അടച്ചു. വിവിധ മഹല്ല് കമ്മറ്റികള്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ജുമുഅ,ജമാഅത്ത് നമസ്കാരങ്ങള്‍ അടക്കം പൂര്‍ണമായും ഒഴിവാക്കി പള്ളി അടച്ചിടാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. രോഗ ബാധ തടയാനായി പള്ളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വഖഫ് ബോര്‍ഡും മഹല്ല് കമ്മിറ്റികളോട് ആവശ്യപ്പെട്ടു.
മുതലക്കുളം പട്ടാളം പള്ളി, പാളയം മുഹ് യുദ്ദീന്‍ പള്ളി, ലുഅ് ലുഅ് പള്ളി തുടങ്ങിയ കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളാണ് കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കുന്നതായി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മഹല്ല് കമ്മറ്റികളുടെ നടപടിയെ പ്രശംസിച്ചു.