വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ യു.എസ് സെനറ്റ് അനുമതി നല്കി. ഇംപീച്ച്മെന്റ് വിചാരണയുടെ രണ്ടാം ദിവസവും സെനറ്റില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്വാദം നടന്നിരുന്നു. തുടര്‍ന്ന് സെന്റ്റ് വിഷയം വോട്ടിനിടുകയായിരുന്നു. 12 മണിക്കൂര്‍ നേരത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് വിചാരണക്കുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ആവശ്യത്തിന് സെനറ്റ് അംഗീകാരം നല്‍കിയത്.