കുവൈത്ത് സിറ്റി: കുവൈത്തിന്റെ സുരക്ഷയില്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യം വിട്ടുപോകില്ലെന്നും കുവൈത്തിലെ യു.എസ് എംബസി വ്യക്തമാക്കി. അത് മാറ്റില്ല, മാറുകയുമില്ല. കുവൈത്തിലെ യു.എസ് എംബസി സാധാരണ നിലയില്‍ തന്നെ തുടരും. പ്രസ്താവനയില്‍ അറിയിച്ചു. അരിഫ്ജാനിനുള്ള യു.എസ് സൈനിക ക്യാംപ് ഉടന്‍ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുവൈത്ത് ഔദ്യോഗിക ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായിരുന്നു എന്ന് പിന്നീട് അവര്‍ വ്യക്തമാക്കി. യു.എസ്-ഇറാന് സംഘര്‍ഷത്തിനിടെയായിരുന്നു ഈ വാര്‍ത്തയും പുറത്തു വന്നത്.