മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 61 പേര് മരിച്ചു. ശനിയാഴ്ച രാവിലെ തിരക്കുള്ള സമയത്ത് നികുതി സ്വീകരണ കേന്ദ്രത്തിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ കൂടുതലും വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
പ്രദേശത്ത് ഭയാനകമായ രീതിയില്‍ കറുത്തപുകയുയര്ന്നു. മൊഗാദിഷുവിന്റെ സമീപകാല ചരിത്രത്തിലെ ഭയാനകമായ ഒരു ഭീകരാക്രമണമാണിത്. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മരണസംഖ്യ ഇപ്പോള്‍ 90ന് മുകളിലാണെന്ന് മൊഗാദിഷു മേയര്‍ അല്‍ജസീറയോട് പറഞ്ഞു. കുട്ടികളടക്കം നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.