ദമസ്കസ്: സിറിയയിലെ ഇദ്ലിബില് നടന്ന വ്യോമാക്രമണത്തില്‍ ഇരുപതിലധികം പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത കേന്ദ്രങ്ങളിലാണ് റഷ്യയുടെ പിന്തുണയോടെയുള്ള സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. നിരവധി കുട്ടികളടക്കം 22 സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സിറിയന്‍ സഖ്യസേനയുടെ നേതൃത്വത്തില്‍ ഇദ്ലിബിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ചൊവ്വാഴ്ച തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. തുര്‍ക്കി അതിര്‍ത്തിക്ക് സമീപ ഗ്രാമങ്ങളായ മാറത് അല്‍ നുമാന്,ഇദ്ലിബ് പ്രവിശ്യ എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറി.