മോസ്കോ: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് റഷ്യ. യു.എസിന്റെ സൈനിക നടപടിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നാണ് റഷ്യ പ്രതികരിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തെ സംശയത്തോടെ കാണുന്ന റഷ്യ ഇദ്ലിബിലെ തുര്‍ക്കിയു
െഅധീനതയിലുള്ള പ്രദേശത്ത് ല്‍ നടന്ന സംഭവത്തെക്കുറിച്ച് വിശ്വസിക്കാന്‍ മാത്രമുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു.
യു.എസ് സൈന്യം ഇദ്ലിബിലെ തീവ്രത കുറക്കുന്ന മേഖലയില്‍ നടത്തിയ സൈനിക നടപടിയെക്കുറിച്ച് തങ്ങള്‍ക്ക് ഇതുവരെയായി വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചില്ല. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന് മേജര്‍ ജനറല്‍ ഗോര്‍ കൊനാഷിന്കോവ് പറഞ്ഞു. ഈ നടപടിയില്‍ റഷ്യന്‍ സൈന്യം എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്ന് മന്ത്രാലയത്തിന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.