തെല്‍ അവീവ്: മന്ത്രിസഭ രൂപീകരിക്കാന്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന് രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന 28 ദിസവത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച നെതന്യാഹുവും ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്സുമായി നടത്തിയ സംയുക്ത യോഗത്തിന് ശേഷമാണ് പ്രസിഡന്റ് നെതന്യാഹുവിനെ ക്ഷണിച്ചത്. ഭരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടാല്‍ പ്രധാന എതിരാളി കൂടിയായ ഗാന്റ്സിനെ ക്ഷണിക്കും. പ്രസിഡന്റിന്റെ ഓഫിസ് ആണ് ഇക്കാര്യമറിയിച്ചത്.
അതേസമയം, കൂട്ടുകക്ഷി സര്‍ക്കാരില്‍ ചേരാനുള്ള നെതന്യാഹുവിന്റെ ക്ഷണം എതിരാളിയും മുന്‍സൈനിക ജനറലുമായ ബന്നി ഗാന്റ്സ് തള്ളിക്കളഞ്ഞിരുന്നു. പ്രധനമന്ത്രി പദം വേണമെന്ന് ഇരുവരും വാശിപിടിച്ചതാണ് പ്രധാന കാരണം. അഴിമതി ആരോപണം നേരിടുന്ന ഒരു നേതാവ് നയിക്കുന്ന സര്‍ക്കാരില്‍ ഭാഗമാകാന്‍ താല്പര്യമില്ലെന്ന് ബെന്നി ഗാന്റ്സ് പറഞ്ഞു.