ലണ്ടന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവെച്ചു. ബ്രക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷം അധികാരത്തിലിരുന്നതിന് ശേഷമാണ് രാജി. വെള്ളിയാഴ്ച മേ തന്നെയാണ് വാര്‍ത്താസമ്മേളനത്തിലൂടെ തന്റെ രാജി പ്രഖ്യാപിച്ചത്. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനവും രാജിവെക്കുമെന്നും അവര്‍ പറഞ്ഞു.
ബ്രക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിലുള്ള ദു:ഖം എപ്പോഴും എന്റെ മനസ്സിലുണ്ടാകും. പ്രധാനമന്ത്രി പദവിയിലിരിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ബഹുമതിയായാണ് കാണുന്നത്. യു.കെയിലെ രണ്ടാമത്തെ വനിത നേതാവാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. രാജ്യത്തെ നയിക്കാന്‍ പുതിയ പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്നാണ് ജന താല്പര്യം’ രാജി പ്രഖ്യാപനത്തിനിടെ വിതുമ്പലോടെ മേ പറഞ്ഞു.