കോഴിക്കോട്: കേരളത്തില്‍ റമദാന് ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
2019 മെയ് 4ന് (1440 ശഅ്ബാന്‍ 29ന്) ശനിയാഴ്ച സൂര്യന് അസ്തമിക്കുന്നതിന്ന് മുമ്പ് തന്നെ ചന്ദ്രന് അസ്തമിക്കുന്നതിനാല് അന്ന് മാസപ്പിറവി കാണാന്‍ സാധ്യതയില്ല. ആയതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 6ന് തിങ്കളാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനി അറിയിച്ചു.