അള്ജൈര്സ്: അള്‍ജീരിയന്‍ പ്രസിന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫ്ളിക്കക്ക് ഭരണത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് അള്‍ജീരിയന്‍ സൈനിക മേധാവി അഹ്മദ് ഗെയ്ദ് സലാഹ് പ്രസ്താവിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രസിഡന്റിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന് രാജ്യം ഭരിക്കാനുള്ള അര്‍ഹതയില്ലെന്നും അഞ്ചാം തവണയും അദ്ദേഹം സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സലാഹ് പറഞ്ഞു.
എന്നാല്‍ ഏപ്രിലില്‍ രാജ്യത്ത് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും പുതിയ ഭരണം വരുന്നത് വരെ താന്‍ അധികാരത്തില്‍ തുടരുമെന്നും ബൂട്ടോഫഌക്ക പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും പ്രസിഡന്റിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും സൈനിക മേധാവി സലാഹ് ആവശ്യപ്പെട്ടത്.