മലപ്പുറം: പ്രമുഖ സൂഫിവര്യനും ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവുമായ അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ല്യാര്‍(82) അന്തരിച്ചു. അര്‍ബുധ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മലപ്പുറം ജില്ലയിലെ വളാഞ്ചേരി അത്തിപ്പറ്റയിലെ വസതിയിലായിരുന്നു അന്ത്യം.
ഖാദിരീ ത്വരീഖത്ത് ഗുരുവായിരുന്ന അബ്ദുല്‍ ബാരി മുസ്ലിയാരുമായുള്ള ആത്മബന്ധമാണ് അധ്യാത്മിക വഴികളിലേക്ക് നയിച്ചത്. ദീര്‍ഘകാലം യു.എ.ഇയില്‍ പ്രവാസിയായിരുന്ന അദ്ദേഹം അല്‍ഐന്‍ സുന്നി സെന്ററിന്റെ പ്രസിഡന്റായിരുന്നു. യു.എ.ഇ ഔഖാഫിനു കീഴില്‍ പള്ളി ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിലും മറുനാട്ടിലുമായി അദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ക്ക് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടന്നു.