Current Date

Search
Close this search box.
Search
Close this search box.

ഇയര്‍ഫോണ്‍ ആരോഗ്യത്തിന് ഹാനികരം

ഇയര്‍ഫോണുകളും ഹെഡ്‌ഫോണുകളും സാധാരണ ശബ്ദത്തില്‍ തന്നെ ജെറ്റ് വിമാനങ്ങളുടെ ശബ്ദമുണ്ടാക്കുന്നതിനെക്കാള്‍ വലിയ ദോഷം ആരോഗ്യത്തിനുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്. നാഡീവ്യവസ്ഥയെയും കേള്‍വിശക്തിയെയും ഇത് ബാധിക്കും. ബധിരതക്ക് വരെ ഇത് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ലീസെസ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ സംഘമാണ് പ്രസ്തുത വെളിപ്പെടുത്തലുകളുള്ള പഠനം നടത്തിയത്.
110 ഡെസീബെല്ലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ കേള്‍വിക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഴയ പഠനങ്ങളില്‍നിന്ന് തന്നെ വെളിവായിരുന്നു. എന്നാല്‍ നാഡീകോശങ്ങള്‍ക്കും നാഡീവ്യവസ്ഥക്കും വരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നത് പുതിയ കണ്ടെത്തലാണ്.
‘ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കൊണ്ടുള്ള ദോഷങ്ങള്‍ നമ്മെ ഉണര്‍ത്താന്‍ ഈ പഠനം സഹായകമാകും. ലോക ജനതയുടെ ആരോഗ്യസംരക്ഷണത്തിന് ഈ പഠനം ഉപകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. യുവാക്കളടക്കമുള്ള മനുഷ്യരെ ഇതിനെ കുറിച്ച് താക്കീത് ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.’ പഠനത്തിന് നേതൃത്വം നല്‍കിയ ലീസെസ്റ്റര്‍ യൂനിവേഴ്‌സിറ്റി ഫിസിയോളജി ആന്റ് ഫാര്‍മക്കോളജി വിഭാഗം തലവന്‍ ഡോ. മാര്‍ട്ടിന്‍ ഹമാന്‍ പറഞ്ഞു.
കര്‍ണപടത്തില്‍ നിന്ന് ശബ്ദത്തിന്റെ തരംഗങ്ങളെ തലച്ചോറിലെത്തിക്കുന്ന നാഡികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ നാഡികള്‍ വഴി ഇലക്ട്രിക്കല്‍ കണങ്ങള്‍ കടന്നുപോകുന്നത് തടസ്സപ്പെടും. അതുകൊണ്ട് ചെവിയില്‍ നിന്ന് തലച്ചോറിലേക്കുള്ള വിവര കൈമാറ്റം തടസ്സപ്പെടുന്നു. അത് കേള്‍വിയെ പ്രതികൂലമായി ബാധിക്കും.

 

Related Articles