കൈറോ: ഖത്തറിനെതിരെ ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഈജിപ്ത് എയര്‍ കനത്ത നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഈജിപ്ത് ഗള്‍ഫ് ഉപരോധത്തില്‍ പങ്കാളിയായതിനു ശേഷം ഈജിപ്ത് എയറിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്നാണ് ചെയര്മാന് അഹ്മദ് ആദില്‍ അറിയിച്ചത്.
ദോഹയിലേക്കുള്ള ഈജിപ്ത് എയറിന്റെ സര്‍വീസ് നിര്‍ത്തലാക്കിയത് കനത്ത നഷ്ടമാണ് കമ്പനിക്ക് വരുത്തിയത്. ഈജിപ്ത് പാര്‍ലമെന്റിന്റെ ടൂറിസം ആന്റ് സിവില്‍ ഏവിയേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് ആദില്‍ ഇക്കാര്യമറിയിച്ചത്.
സിറിയയിലെയും യെമനിലെയും സ്ഥിതിഗതികള്‍ മോഷമായതും ഈജിപ്തിന്റെ ദേശീയ വിമാനകമ്പനിയെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വാര്‍ഷിക വരുമാനത്തെ കാര്യമായി ബാധിച്ചെന്നാണ് ചെയര്മാന് അറിയിച്ചത്. അതേസമയം, എത്രയാണ് നഷ്ടമെന്ന് അദ്ദേഹം പുറത്തുവിട്ടിട്ടില്ല.