ലണ്ടന്‍:രാജ്യത്തെ 49 ശതമാനം പേരും ഇസ്രായേലിന്റെ നയനിലപാടുകള്കക്കെതിരാണെന്ന് ബ്രീട്ടീഷുകാര്ക്കിടയില് നടത്തിയ സര്‍വേ റിപ്പോര്‍ട്ട്. ഇസ്രായേല്‍ ലോബി ഗ്രൂപ്പും ബ്രിട്ടീഷ് ഇസ്രായേല്‍ കമ്യൂണിക്കേഷന്‍സ് ആന്റ് റിസര്‍ച്ച് സെന്ററും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇസ്രായേലിനെതിരെ നിലപാട് രേഖപ്പെടുത്തിയത്. 20 ശതമാനം ആളുകള്‍ മാത്രമാണ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഇസ്രായേലിനോട് അനുഭാവം പ്രകടിപ്പിക്കുന്നത്.
ബ്രക്സിറ്റിനു ശേഷം ബ്രിട്ടന്റെ പ്രധാന വ്യാപാര പങ്കാളിയാണോ ഇസ്രായേല്‍ എന്ന ചോദ്യത്തോട് 38 ശതമാനം ആളുകള്‍ മാത്രമാണ് അതെയെന്ന് മറുപടി നല്‍കിയത്. ഇസ്രായേലിനെതിരെ ബഹിഷ്കരണത്തിന് 14 ശതമാനം മാത്രമാണ് അനുകൂലമായി അഭിപ്രായം പറഞ്ഞത്.
ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴുവരെയായി 2035 ആളുകള്‍ക്കിടയിലാണ് ഈ വോട്ടെടുപ്പ് നടത്തിയത്. ഇസ്രായേലുമായി ശക്തമായ വ്യാപാര,സൈനിക,രാഷ്ട്രീയ ബന്ധമാണ് യു.കെ സര്‍ക്കാറിനുള്ളത്.