റിയാദ്: പ്രമുഖ പണ്ഡിതനും സര്‍വകലാശാല പ്രൊഫസറുമായ ശൈഖ് നാസര്‍ അല്‍ ഒമറിനെ സൗദി അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും സംസാരിക്കുകയും ചെയ്തതിനാണ് അറസ്റ്റു ചെയ്തതെന്നാണ് റിപ്പോര്‍ട്ടുണ്ട്. സൗദി രാജകുമാരന് ബിന്‍ സല്‍മാന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യുകയാണെന്നും വിമര്‍ശനമുണ്ട്.
സൗദിയിലെ മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ ഇദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം മക്കയില്‍ വച്ചാണ് ശൈഖ് നാസറിനെ അറസ്റ്റു ചെയ്തത്. ട്വിറ്ററിലൂടെയാണ് അധികൃതര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.