Current Date

Search
Close this search box.
Search
Close this search box.

ആശുപത്രി ശുചീകരണം നിര്‍ത്തിവച്ചു: ഗസ്സയില്‍ അഞ്ഞൂറോളം ശസ്ത്രക്രിയകള്‍ മുടങ്ങി

ഗസ്സ സിറ്റി: ശുചീകരണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചതു മൂലം ഗസ്സ മുനമ്പിലെ ആശുപത്രികളില്‍ അഞ്ഞൂറോളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ശുചിത്വമില്ലായ്മ മൂലമാണ് ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ കാരണമായത്.

സുരക്ഷിതമായ വൃത്തിയുള്ള പരിസ്ഥിതയല്ല ആശുപത്രികളില്‍ ഉള്ളതെന്നും അതിനാലാണ് നാലാം ദിവസവും ശസത്രക്രിയകള്‍ മുടങ്ങിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ദന്താശുപത്രികളുടെയും ലബോറട്ടറികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം നിലച്ചു. ഗസ്സ മുനമ്പില്‍ ശുചിത്വ സേവനങ്ങള്‍ നടത്തേണ്ട കമ്പനികള്‍ പണിമുടക്കിയതാണ് സേവനങ്ങള്‍ സ്തംഭിക്കാന്‍ കാരണം.

തുടര്‍ച്ചയായി അഞ്ചു മാസമായിട്ടും ഇവര്‍ക്കുള്ള പണം നല്‍കാത്തതാണ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്നാണറിയുന്നത്. ഗസ്സ ആരോഗ്യ മന്ത്രാലയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രായേലിന്റെ ഉപരോധത്തിനു കീഴില്‍ കടുത്ത സാമ്പത്തിക,ആരോഗ്യ,മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് ഗസ്സയിലെ ജനത നേരിടുന്നത്.

 

Related Articles