Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധികളെ സാമ്പത്തിക ആസൂത്രണത്തോടെയും ആത്മ വിശ്വാസത്തോടെയും നേരിടണം ശഹദാദ് അബ്ദുറഹ്മാന്‍

യാമ്പു : ഗള്‍ഫ് പ്രതിസന്ധികളെ സാമ്പത്തിക ആസൂത്രണത്തോടെയും ആത്മ വിശ്വാസത്തോടെയും നേരിടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിലെ അസോ.ഡയറക്ടര്‍ ശഹദാദ് അബ്ദുറ ഹ്മാന്‍. യാമ്പു മലയാളി അസോസിയേഷന്‍ (വൈ.എം.എ)  ‘ഗള്‍ഫ് പ്രതിസന്ധികളും പ്രവാസികളും’ എന്ന വിഷയത്തില്‍ യാമ്പു ടൗണ്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ മുഴുവന്‍ മലയാളി സമൂഹത്തി നായി സംഘടിപ്പിച്ച ബോധവത്കരണ സമ്മേളനത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തത്തോടെയുള്ള സാമ്പത്തിക വിനിയോഗമാണ് ആവശ്യം.ബൗദ്ധികമായ കഴിവുകളും കര്‍മശേഷിയും ജീവിത പുരോഗതിക്കായി സമര്‍പ്പി ക്കാന്‍ തയ്യാറാവണമെന്നും പ്രതിസന്ധികള്‍ ഗള്‍ഫ് പ്രവാസികളെ അലട്ടുമ്പോഴും ഇനിയും മലയാളികള്‍ക്ക് തേടിപ്പിടിക്കാനാകുന്ന സാധ്യതകള്‍ ധാരാളം ഉണ്ടെന്നുള്ള യാഥാര്‍ഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ വിനിയോഗത്തില്‍ അച്ചടക്കം അനി വാര്യമാണ്. പുതിയ വരുമാനത്തിനുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കണം. ആശ്രിതരും കുടുംബങ്ങളും കൂടി സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍കൊണ്ട് ദിശാബോധത്തോടെ മുന്നേറാന്‍ തയ്യാറാവാനും ശഹദാദ് അബ്ദുറഹ്മാന്‍ ആഹ്വാനം ചെയ്തു. യാമ്പു ജാലി യാത്ത് മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍മജീദ് സുഹ്‌രി സമ്മേളനം ഉദ്ഘാടനം ചെയ്തു.
      വൈ.എം.എ പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മൂന്ന് പതിറ്റാണ്ടത്തെ പ്രവാസം പൂര്‍ത്തിയാക്കിയ യാമ്പുവിലെ മലയാളികളായ ശംസുദ്ദീന്‍ കൊല്ലം, മേലേപത്ത് മുസ്തഫ, അബൂബക്കര്‍ കുറ്റിപ്പുറം, ടി.കെ  മൊയ്തീന്‍ മുത്തന്നൂര്‍,  ഹമീദ് തൊളിക്കോട്, കറുത്തേടത്ത് മുഹമ്മദ് എന്ന മച്ചു, റഹീം കരുവന്തിരുത്തി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പത്ത്, പ്ലസ് ടു കഌസുകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളായ അഖില റോഷന്‍,ഡനിന്‍ എം സാംസണ്‍, കൃഷ്ണ പി, ഷാസ് നാസര്‍, ക്രിസ്റ്റിന ബാബു, ദേവിക മേനോന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും  വിത രണം ചെയ്തു. രാജന്‍ നമ്പ്യാര്‍, സലിം വേങ്ങര, ഷൈജു എം സൈനുദ്ദീന്‍,ശങ്കര്‍ എളങ്കൂര്‍, സിറാജ് മുസ്ലിയാരകത്ത്, അബ്ദുല്‍ ഹക്കീം,രാഹുല്‍ ജെ രാജന്‍, സൈനുല്‍ ആബിദ്,യൂസുഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈ.എം.എ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതവും ട്രഷറര്‍ അഷ്‌ക്കര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.
         പ്രോഗ്രാം കണ്‍വീനര്‍ ജാബിര്‍ വാണിയമ്പലം, വിവിധ വകുപ്പ് കണ്‍വീനര്‍മാരായ അലി വെള്ളക്കാട്ട്, ബഷീര്‍ പൂളപ്പൊയില്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, സൈനുല്‍ ആബിദ്, ഇര്‍ഫാന്‍ നൗഫല്‍, സിദ്ധീഖുല്‍ അക്ബര്‍, അജോ ജോര്‍ജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Related Articles