Current Date

Search
Close this search box.
Search
Close this search box.

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല തുടങ്ങിജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല തുടങ്ങി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല തുടങ്ങി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം, മദ്‌റസ ശാക്തീകരണം, പരിശോധന കാര്യക്ഷമത, സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും 2017-18 വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്‌ലാമ മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നിയമിതരായ 105 മുഫത്തിശുമാരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.

Related Articles