Current Date

Search
Close this search box.
Search
Close this search box.

സംഘടിത സകാത്ത് സമൂഹത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യം: ഗിയാസുദ്ദീന്‍ ബാബുഖാന്‍

ഹൈദരാബാദ്: സംഘടിത സകാത്ത് സംവിധാനം ഇക്കാലത്ത് സമൂഹത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമാണെന്ന് ഹൈദരാബാദ് സകാത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഫൗണ്ടേഷന്‍ ഫോര്‍ എകണോമിക് ആന്റ് എജുക്കേഷന്‍ ഡവലപ്‌മെന്റിന്റെയും ചെയര്‍മാന്‍ ഗിയാസുദ്ദീന്‍ ബാബുഖാന്‍ അഭിപ്രായപ്പെട്ടു. സംഘടിത സകാത്ത് സംവിധാനത്തിലൂടെ വ്യവസ്ഥാപിതമായ രീതിയില്‍ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവമനുഭവിക്കുന്നവരെയും ഏറ്റവും അര്‍ഹരായവരെയും പരിഗണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ വാര്‍ഷിക യോഗത്തിലും ഇഫ്താറിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ ട്രസ്റ്റ് 100 കോടിയിലേറെ പണം ചെലവഴിച്ചിട്ടുണ്ടെന്നും 2015-16 വര്‍ഷത്തില്‍ മാത്രം 1,44,368 ആളുകള്‍ക്കായി  10.26 കോടി രൂപയുടെ സഹായമെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ബാബുഖാന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മുന്‍ ഗവണ്‍മെന്റ് സെക്രട്ടറി ഹബീബ് ഖാജ ഐ.എ.എസ് പ്രശംസിച്ചു.

Related Articles