Current Date

Search
Close this search box.
Search
Close this search box.

പിശുക്കിനെയും ദുസ്വഭാവത്തെയും സൂക്ഷിക്കുക

പിശുക്ക്,ദുസ്വഭാവം ഇവ രണ്ടിനോടും അകലം പാലിക്കാനാണ് ഇസ്‌ലാമും നബി (സ) നമ്മോട് കല്‍പിക്കുന്നത്. നബി (സ) പറയുന്നു: ”രണ്ടു കാര്യങ്ങള്‍ അവ ഒരു സത്യവിശ്വാസിയില്‍ ഒത്തുകൂടകയില്ല. പിശുക്കും ദുസ്വഭാവവുമാണത്”. (തിര്‍മുദി)
പിശുക്കും ദുസ്വഭാവവും ഈമാനിന് കടകവിരുദ്ധമായ രണ്ട് മഹാ ദൂഷ്യങ്ങളാണ്. അവ രണ്ടും കൂടി യഥാര്‍ത്ഥ മുഅ്മിനില്‍ ഉണ്ടാവുക വളരെ വിദൂരമത്രെ. സല്‍സ്വഭാവങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അയക്കപ്പെട്ടതെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അതിനാല്‍ സല്‍സ്വഭാവമാണ് ഇസ്‌ലാം എന്നു പറയേണ്ടിയിരിക്കുന്നു.

അപ്പോള്‍ അതിന്നെതിരായ ദുസ്വഭാവങ്ങളില്‍ അതിനീചമായവ ഒരു മുഅ്മിനില്‍ ഒത്തുകൂടാന്‍ മാര്‍ഗമില്ലെന്നു ഏവര്‍ക്കും മനസ്സിലാക്കാം. ധനം പൂജിച്ച് കെട്ടിപ്പൂട്ടിവെക്കാനുള്ളതല്ല. അത് അല്ലാഹു മനുഷ്യരെ പരീക്ഷിക്കാന്‍ വേണ്ടി നല്‍കുന്നതാണ്. ഒരാള്‍ക്ക് ധനമുണ്ടാകുന്നത് താന്‍ വലിയ ആളാണെന്നതിന്റെ അടയാളമല്ല. അതിനാല്‍ ധനം കെട്ടിപ്പൂട്ടിവെച്ച് ഞെളിഞ്ഞു നടക്കുന്നത് വിഢിത്തമാണ് എന്നെല്ലാം ഇസ്ലാം പഠിപ്പിക്കുന്നു. ഇതില്‍ വിശ്വസിക്കാതിരിക്കുന്നത് ഭൗതികത്വവും സങ്കുചിതത്വവുമല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍ പിശുക്ക് അതിനീചവും ഈമാനിന് വിരുദ്ധമായ ദുസ്വഭാവവുമത്രെ. യഥാര്‍ത്ഥ മുഅ്മിനില്‍ അതുണ്ടാകാന്‍ വയ്യ. ചുരുക്കത്തില്‍ സാമ്പത്തിക വിഷയത്തിലും പെരുമാറ്റങ്ങളിലും വിശാലമനസ്‌കതയും സൗമ്യതയും ഉണ്ടായിരിക്കേണ്ടത് മുഅ്മിനിന്റെ കര്‍ത്തവ്യമാണ്. സങ്കുചിതമായി ചിന്തിക്കുകയും തദനുസാരം പെരുമാറുകയും പെരുമാറുകയും ചെയ്യുന്നത് സത്യവിശ്വാസത്തിന് നിരക്കുകയില്ലെന്ന് വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നു.

അവലംബം: ഹദീസ് ഭാഷ്യം

Related Articles