Onlive Talk

അസം: ഇന്ത്യന്‍ ഐക്യത്തിനും ഏകീകരണത്തിനും നേരെയുള്ള ഭീഷണി

ഇന്ത്യന്‍ പൗരന്മാരെന്ന് തെളിയിക്കാനുള്ള ലിസ്റ്റില്‍ നിന്നും പുറത്തായി ഭീഷണി നേരിടുകയാണ് 40 ലക്ഷം മുസ്‌ലിംകള്‍. ഇതു മുഖേന രാജ്യത്ത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഇത്തരം നടപടികള്‍ തങ്ങളുടെ സംസ്ഥാനത്തും നടപ്പിലാക്കണമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ഇതിന്റെ പ്രതിധ്വനി ദിവസം കൂടും തോറും ഉച്ചത്തില്‍ വരികയാണ്. ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ തിരിയുകയാണ് എല്ലാവരും.

നമുക്കറിയാം അസമിലെ പ്രശ്‌നം വളരെ വ്യത്യസ്തമാണ്. ഇവരെല്ലാം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണെന്നാണ് ഇവര്‍ക്കു നേരെയുള്ള ആരോപണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ട്. പ്രാദേശിക ജനസംഖ്യയില്‍ ബംഗാളി ആധിപത്യമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇതേ വിഷയം ത്രിപുരയും നേരിടുന്നുണ്ട്. എന്നാല്‍ ബി.ജെ.പിയും അവരുടെ സംവിധാനങ്ങളും വിഷയത്തെ തന്ത്രപരമായി മുസ്‌ലിം-ഹിന്ദു വിഷയമായി മാറ്റുകയായിരുന്നു. ഇത് ആരും പുറത്തു പറയുന്നില്ലെന്നെയുള്ളൂ. ബംഗാളി സംസാരിക്കുന്നവരും ബംഗാളി സംസാരിക്കാത്തവരും എന്ന വിഭജനമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണുന്നത്.

ഇവിടെ നിലനില്‍ക്കുന്ന രണ്ടാമത്തെ പ്രശ്‌നം, ഹിന്ദുക്കള്‍ക്കെല്ലാം നിരുപാധികമായി പൗരത്വം നല്‍കി എന്നാതാണ്. 1971നു മുന്‍പ് സംസ്ഥാനത്ത് കഴിയുന്ന മുസ്‌ലിംകളും പൗരത്വം തെളിയിക്കേണ്ടി വരുമ്പോള്‍ 2014നു ശേഷമുള്ള ഹിന്ദുക്കള്‍ മാത്രം പൗരത്വം തെളിയിച്ചാല്‍ മതി. അതിനാല്‍ തന്നെ ഈ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ അത് മുസ്ലിംകളെ ഉപദ്രവിക്കാനുള്ള ബില്ലാണെന്ന് വ്യക്തമാണ്.

ഇതിന് മറ്റൊരു വശം കൂടി ഉണ്ട്്. ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് പരിഗണിക്കേണ്ടതാണ്. കാരണം അവസാനത്തില്‍ മറ്റു രാജ്യങ്ങള്‍ ഇവരെ സ്വീകരിക്കണമെന്നില്ല. ഇവരെല്ലാം വളരെ പാവപ്പെട്ടവരും വര്‍ഷങ്ങളായി രാജ്യത്ത് കഴിയുന്നവരുമാണ്. അതിനെക്കാള്‍ പ്രധാനം അവരുടെ കുടുംബങ്ങളില്‍ നിന്നും അവരെ വിഭജിക്കുന്നു എന്നതാണ്. നിങ്ങളുടെ പിതാവിന് പൗരത്വമുണ്ടെന്നും മാതാവിന് ഇല്ലെന്നും അവര്‍ പറയുന്നു. സഹോദരന് ഉണ്ടെന്നും സഹോദരിക്ക് ഇല്ലെന്നും.

എന്‍.ആര്‍.സി ഉദ്യോഗസ്ഥര്‍ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കും എന്നു തന്നെയാണ് നമ്മള്‍ വിശ്വസിക്കുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാതിരിക്കാന്‍ നാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ വിഷയത്തെ നേരിടണം. അപകടം പിടിച്ച ഈ ബില്‍ തള്ളിക്കളയാന്‍ തയാറാവണം. ഇക്കാര്യത്തില്‍ സുപ്രിം കോടതി വ്യക്തത വരുത്തണം. നിയമം കൈയിലെടുത്ത് തങ്ങളുടെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഒരു കൂട്ടര്‍. ഈ ദുശക്തികളെ തുറന്നു കാണിക്കാനും ഇവരെ നേരിടാനും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുക എന്നത് മാത്രമേ പരിഹാരമുള്ളൂ.

(ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍) blogs at www.manukhsi.blogspot.com.

അവലംബം: countercurrents.org
വിവ: സഹീര്‍ അഹ്മദ്

Facebook Comments
Tags
Show More

Related Articles

Check Also

Close
Close
Close